അമ്പലത്തറ: അധ്യാപക ദിനത്തില്‍ എഴുത്തുകാരനും അധ്യാപകനുമായ ഡോ. അംബികാസുതന്‍ മാങ്ങാടിന്റെ വീട്ടിലെത്തി സ്‌നേഹവീട്ടിലെ കൊച്ചുമക്കള്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കി സന്തോഷം പകര്‍ന്നു.
അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി സ്‌നേഹവീട്ടിലെ കുട്ടികള്‍ അദ്ദേഹത്തോട സംവദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. ”ഈ അധ്യാപക ദിനം എനിക്ക് ലഭിച്ചിരിക്കുന്നത് ഏറെ വ്യത്യസ്തമായ ഒരു അനുഭവമാണ്,” ഡോ. അംബികാസുദന്‍ മാങ്ങാട് പറഞ്ഞു. സ്‌നേഹവീട്ടിലെ കുട്ടികളോടൊപ്പം നില്‍ക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഴുത്തുകാരനും എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര നേതാവുമായ അംബികാസുദന്‍ മാങ്ങാടുമായുള്ള കുട്ടികളുടെ കൂടിക്കാഴ്ച അധ്യാപക ദിനത്തിന് വേറിട്ടൊരു അനുഭവമായി. സ്‌നേഹവും കരുതലും പങ്കുവെച്ച ഈ സന്ദര്‍ശനം കുട്ടികള്‍ക്കും അധ്യാപകനും ഒരുപോലെ ഹൃദയസ്പര്‍ശിയായ നിമിഷമായി. അഡ്വ: കെ പീതംബരന്‍ , അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, കെ നിമിത, ദിനില ബ്ലാത്തൂര്‍, എം മനീഷ, എം ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
