കാസര്‍കോട്: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ജില്ലാ കണ്വെന്ഷന് നാളെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. എം.പി. രാജ്മോഹന്‍ ഉണ്ണിത്താന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. ഫെഡറേഷന് ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ് അധ്യക്ഷത വഹിക്കും. കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി. രമേശന് മുഖ്യാതിഥിയാകും. ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് മുഖ്യപ്രഭാഷണം നടത്തും. ബസ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും സര്‍ക്കാര്‍ അടിയന്തരമായി ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ജില്ലാ കണ്വെന്ഷന് സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ. ഗിരീഷ്, ടി. ലക്ഷ്മണന്, സി.എ. മുഹമ്മദ് കുഞ്ഞി, കാര്‍ത്തിക് രാജ്, രാധാകൃഷ്ണന് എസ്., രാജേഷ് യു., രത്നാകര ആള്‍വ എന്നിവര്‍ സംബന്ധിച്ചു.
