കാഞ്ഞങ്ങാട്: തൊഴിലുറപ്പ് പദ്ധതിക്കെതിരെ കള്ള പ്രചാരണങ്ങള്‍ നടത്തി തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന കേരളസര്‍ക്കാരിനെതിരെയും , തൊഴിലുറപ്പ് പദ്ധതി എത്രയും പെട്ടെന്ന് ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍ നിശ്ചചയിച്ച 125തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കാസര്‍ കോട് ജില്ലാ തൊഴിലുറപ്പ് മസ്ദൂര്‍ സംഘ് (ബി എം എസ് )ഹോസ്ദുര്‍ഗ്, മടിക്കൈ മേഖലകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയകോട്ട മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി പ്രകാശന്‍ കോഴിക്കോട് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ സെക്രട്ടറി മിനി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു. ബി എം എസ് ജില്ലാ സെക്രട്ടറി കെ. വി. ബാബു,യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഹരീഷ് കുതിരപ്പാടി, സംസ്ഥാന സമിതി അംഗം കൃഷ്ണന്‍ കേളോത്ത്,ജില്ലാ വൈസ് പ്രസിഡന്റ് മാരായ ഭരതന്‍ കല്യാണ്‍ റോഡ്, ഗീതബാലകൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ സുനില്‍ വാഴക്കോട്, പ്രദീപ് കേളോത്ത്, യശ്വന്തി ബെജ്ജ, ഭാസ്‌കരന്‍ പൊയ്നാച്ചി,മടിക്കൈ മേഖല പ്രസിഡന്റ് മണി വാഴക്കോട്,മേഖല സെക്രട്ടറിമാരായ
രാമചന്ദ്രന്‍ തട്ടുമ്മല്‍, കുഞ്ഞികൃഷ്ണന്‍ പുല്ലൂര്‍, ബാബുമോന്‍ കാസര്‍കോട് സംസാരിച്ചു.യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് പത്മാവതി കോട്ടപ്പാറ സ്വാഗതവും ഉദയകുമാരി പള്ളോട്ട് നന്ദിയും പറഞ്ഞു. കുന്നുമ്മലില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് സുധീന്ദ്രന്‍ പൂതങ്ങാനം, വിനു പുതിയകണ്ടം, അജിത മുളവിന്നൂര്‍, ഷീബ മധുരംപാടി,സുലോചന കോട്ടപ്പാറ, വിജയകുമാരി, ബിജി ബാബു,നാരായണി കല്യാണം, രജനി ഏച്ചിക്കാനം, രജിത വാഴക്കോട്, സ്മിത വാഴക്കോട്, ലീല കേളോത്ത്, ശാന്ത പൊള്ളക്കട,ശാന്തിനി ചെമ്മട്ടംവയല്‍,ഗമിനി മുണ്ടപ്ലാവ്, കുമാരി പൂതങ്ങാനം എന്നിവര്‍ നേതൃത്വം നല്‍കി.
