ബേക്കല്‍ മൗവ്വലില്‍ കൂറ്റന്‍ കണ്ടെയ്‌നര്‍ വൈദ്യുതി ലൈനില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു

ബേക്കല്‍: റെഫ്രിജറേറ്റര്‍ ലോഡുമായി വരികയായിരുന്ന കൂറ്റന്‍ കണ്ടെയ്‌നര്‍ ലോറി വൈദ്യുതി ലൈനില്‍ തട്ടി
ലോറിക്ക് തീപ്പിടിച്ചു. 30ലധികം റെഫ്രിജറേറ്ററുകള്‍ കത്തിനശിച്ചു. ബേക്കല്‍ മൗവ്വലില്‍ ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം കോഴിക്കോട് നിന്ന് ഉടുപ്പിയിലേക്ക് പോകുയായിരുന്ന കെ എ 01 എ ജെ .6088 നമ്പര്‍ലോറിയാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് അഗ്‌നിശമന യൂനിറ്റുകളെത്തിജെ സി ബി യുടെ സഹായത്തോടെ കണ്ടെയ്‌നറിന്റെ ബോഡി വെട്ടിപ്പൊളിച്ച് റെഫ്രിജറേറ്റര്‍ പുറത്ത് വലിച്ചിട്ടാണ് വെള്ളംചീറ്റി തീയണച്ചത്. . ഒന്നര മണിക്കൂര്‍ വേണി വന്നു തീയണക്കാന്‍. ഇതേ തുടര്‍ന്നു തീരദേശ ഗതാഗതം മണിക്കൂറുകളായി നിലച്ചിരിക്കുകയാണ്.
ബേക്കല്‍ മേല്‍പ്പാലം അറ്റക്കുറ്റപണിയുടെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ഈ ഭാഗത്ത് തീരദേശ സംസ്ഥാന പാതയില്‍ ഗതാഗതം തിരിച്ചു വിട്ടതിനാല്‍ കണക്ഷന്‍ റോഡുവഴി പാലക്കുന്ന് മൗവ്വല്‍ വഴി പള്ളിക്കരയിലേക്ക് വരുന്നതിനിടെയാണ് മൗവ്വലില്‍ വച്ച് കണ്ടയ്‌നര്‍ വൈദ്യുതി ലൈനില്‍ തട്ടി തീപ്പിടിച്ചത്. ഈ സമയം ഡ്രൈവറും ക്ലീനറും വണ്ടി നിര്‍ത്തി ഇറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ച് ബേക്കല്‍ പോലീസും ഫയര്‍ സര്‍വീസ് ഉടന്‍ എത്തുകയായിരുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തു.

 

error: Content is protected !!