ചന്തേര എം ഡി എം എ കേസില്‍ നിര്‍ണ്ണായക നീക്കം: ഉത്തരേന്ത്യന്‍ കണ്ണിയായ സ്ത്രീയും ഉള്‍പ്പെടുന്ന രണ്ടുപേര്‍ പിടിയിലായി; അറസ്റ്റിലായവരുടെ എണ്ണം 7 ആയി

ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 139.29 ഗ്രാം എം ഡി എം എ പിടികൂടിയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി നിധിന്‍ രാജ് ഐപിഎസ്സിന്റെ മേല്‍നോട്ടത്തിലും കാഞ്ഞങ്ങാട് ഡിവൈഎസ്പി . എം വി . അനില്‍ കുമാറിന്റെ നേതൃത്വത്തിലുമുള്ള 17 അംഗ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിവരുന്ന അന്വേഷണത്തില്‍ രണ്ടു മുഖ്യപ്രതികള്‍ കൂടി പിടിയിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ആകെ എണ്ണം ഏഴായി .ഈ അറസ്റ്റോടെ കേസിന്റെ അന്താരാഷ്ട്ര, അന്തര്‍സംസ്ഥാന ബന്ധത്തിന്റെ ചുരുളഴിയുന്നു.
കേസിലെ അന്തര്‍സംസ്ഥാന മയക്കുമരുന്ന് ശൃഖലയുമായി നേരിട്ട് ബന്ധമുള്ള അമ്പലത്തറ പാറപ്പള്ളി സ്വദേശി മുഹമ്മദ് സാബീര്‍ കെ (33) എന്നയാളെ ഈ മാസം 19-ാം തീയതി അമ്പലത്തറയില്‍ നിന്നും അന്വേഷണ സംഘം പിടികൂടിയിരുന്നു. തുടര്‍ന്ന്, അറസ്റ്റിലായ മുഴുവന്‍ പ്രതികളേയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് ശൃംഖലയുടെ കേരളത്തിന് പുറത്തുള്ള മുഖ്യ ഇടനിലക്കാരിയായ ഗുജറാത്ത് അഹമ്മദാബാദ് ലാംബ സ്വദേശിനി (ഇപ്പോള്‍ വെസ്റ്റ് ബംഗാള്‍, ഹൗറ ജില്ലാ നരേന്ദ്രപുട്) റിയ ഖാന്‍ എന്നറിയപ്പെടുന്ന സാത്തി ഷേഖ് (31) പിടിയിലായത്, മധ്യപ്രദേശ് ഗ്വാളിയോറില്‍ നിന്നുമാണ് ഒളിവില്‍ കഴിയുന്നതിനിടെ സാഹസിക്കായി ഹോസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ നീതു തച്ചഞ്ചേരി ഉള്‍പ്പെട്ട അന്വേഷണ സംഘം പിടികൂടിയത് . ഇവരില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുക യാണ് .ഇതിനുപുറമേ, കേരളത്തിലെ എം ഡി എം എ ലഹരി ശൃംഖലയുടെ പ്രധാനി ഘാന സ്വദേശി വിക്ടര്‍ ദസാബയെ കൊല്ലത്തു വെച്ചും അന്വേഷണ സംഘം പിടിക്കൂടി, ഇയാള്‍ കോഴിക്കോട് നടക്കാവ് , കൊല്ലം കൊട്ടിയം പോലീസ് സ്റ്റേഷനുകളിലായി പിഡിപി പി ആക്ട് എന്നി കേസുകളില്‍ പ്രതിയാണ് . കൊല്ലം കൊട്ടിയം ട്രാന്‍സിറ്റ് ഹോമില്‍ നിന്നാണ് ടിയാനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത് .
ഈഅറസ്റ്റോടുകൂടി ലഹരി കടത്തിന്റെ സോഴ്‌സ് ലെക് കടക്കാന്‍ പോലീസിന് സാധിച്ചു . ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കേസുമായി ബന്ധമുള്ള കൂടുതല്‍ ആളുകളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള തുടര്‍നടപടികള്‍ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം നിലവില്‍ ആസൂത്രണം ചെയ്തു വരികയാണ്.
പ്രതികളെ പിടികൂടിയ സംഘം ത്തില്‍ നീലേശ്വരം
ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ്
കെ.
പ്രശാന്ത്, ഹോസ്ദുര്‍ഗ്
സബ് ഇന്‍സ്പെക്ടര്‍ നീതു തച്ചഞ്ചേരി ,
ജി എ എസ് ഐ എന്‍ എം .
രമേശന്‍ ,എസ് സി പി ഒ മാരായ എ .
സനീഷ് കുമാര്‍, കെ ടി .അനില്‍,ജ്യോതിഷ്,സിപിഒ നിഖില്‍ കുമാര്‍,രാഹുല്‍ കുഞ്ഞികൃഷ്ണന്‍,
ജയേഷ് എന്നിവരും ഉണ്ടായിരുന്നു.

error: Content is protected !!