നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബ് ആന്റ് ലൈബ്രറി ഓണാഘോഷവും അനുമോദനവും നടത്തി

കാഞ്ഞങ്ങാട്:- സാമൂഹ്യ സാംസ്‌കാരിക ആരോഗ്യ വിദ്യാഭ്യാസ കലാകായിക , ജീവകാരുണ്യ മേഖല മേഖലയിലും വായന വളര്‍ത്തുന്നതിനും നാട്ടിലെ മുഴുവന്‍ ആളുകളെയും ചേര്‍ത്ത് നടത്തി നിരന്തരം പ്രവര്‍ത്തിക്കുന്ന നെല്ലിക്കാട്ട് റെഡ് സ്റ്റാര്‍ ക്ലബ്ബ് ആന്റ് ലൈബ്രറി ഓണാഘോഷം വിപുലമായ പരിപാടികളുടെ നടത്തി.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആയി കമ്പവലി, പാസിംഗ് ദ ബോള്‍, കസേരകളി തുടങ്ങിയ കായിക മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് ക്ലബ്ബ് പ്രവര്‍ത്തന പരിധിയില്‍ ദേശീയതലത്തില്‍ വിവിധ മേഖലകളില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള അനുമോദനം നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ പി. വി. വിദ്യാലത ഉദ്ഘാടനം ചെയ്ത് ഉപകാരങ്ങള്‍ നല്‍കി. ക്ലബ്ബ് പ്രസിഡണ്ട് അര്‍ജുന്‍ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എം രാജീവന്‍, സിപിഐഎം നെല്ലിക്കാട്ട് ഫസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പപ്പന്‍ കുട്ടമത്ത്, മാവേലി വേഷം ധരിച്ച വിനോദ് നെല്ലിക്കാട് എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി എം മുരളീധരന്‍ സ്വാഗതവും ട്രഷറര്‍ എം അമല്‍ നന്ദിയും പറഞ്ഞു തുടര്‍ന്ന് ഡിജെ നൈറ്റും അരങ്ങേറി.

 

error: Content is protected !!