കേരള വെളുത്തേടത്ത് നായര്‍ സമാജം പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢോജ്വല തുടക്കം: കെ വി എന്‍ എസ് സംസ്ഥാന പ്രസിഡണ്ട് ഇ.എസ്.രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു;സിനിമ-സീരിയല്‍ താരം നിഷ സാരംഗ് വിശിഷ്ടാതിഥിയായി

ചാലിങ്കാല്‍: കേരള വെളുത്തേടത്ത് നായര്‍ സമാജം കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ചാലിങ്കാല്‍ എസ്.എന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ പ്രൗഢോജ്വല തുടക്കം
ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ ഗോപി മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉല്‍ഘടന സമ്മേളനം കെ. വി.എന്‍.എസ് സംസ്ഥാന പ്രസിഡണ്ട് ഇ.എസ് രാധാകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു പ്രമുഖ സിനിമാ സീരിയല്‍ നടി നിഷ സാരംഗ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം പി.എന്‍. ശിവന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.രവീന്ദ്രന്‍ ഐമാട്ട് കെ.ബി ശ്രീധരന്‍ കെ.വി വിജയന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു കേരളത്തിന് അനുവദിക്കുന്ന എയിംസ് കാസറഗോഡ് ജില്ലയില്‍ത്തന്നെ സ്ഥാപിക്കണമെന്നും വെളുത്തേടത്ത് നായര്‍ വിഭാഗം സാമുദായികമായും സാമ്പത്തികമായും ഏറെ പിന്നാക്കത്തിലാണെന്നും ആയതിനാല്‍ നിലവിലുള്ള ഓ.ഇ സി വിദ്യാഭ്യാസ ആനുകൂല്യത്തിനുപുറമേ ജോലി സംവരണം കൂടി അനുവദിച്ച് തരണമെന്നും ദക്ഷിന്ന റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പ്പെടുത്തിയ സ്റ്റേഷനുകളെ പാലക്കാട് ഡിവിഷനില്‍ത്തന്നെ പുനസ്ഥാപിക്കണമെന്നും യോഗo ആവശ്യപ്പെട്ടു
തുടര്‍ന്ന് നടന്ന ആദര സമ്മേളനം കെ.വി എന്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. രാമചന്ദ്രന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു.കെ. വി എന്‍ എസ്ജില്ലാ ജില്ല പ്രസിഡണ് കെ.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.ശശി മസ്റ്റര്‍ നാരായണന്‍ പരപ്പ ബി. കൃഷ്ണന്‍ ബാര തമ്പാന്‍ മടിക്കൈ മിനിരാജ ഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി ശ്രീ രാധാകൃഷ്ണന്‍ കാനത്തൂര്‍ സ്വാഗതവും ട്രഷറര്‍ ശ്രീധരന്‍ ബളാല്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ വിവിധ ക്ഷേത്രസ്ഥനികരായിട്ടുള്ള സമുദായാംഗങ്ങളേയും മറ്റ് മേഖലകളില്‍ കഴിവ് തെളിച്ച അംഗങ്ങളേയു 80 വയസ് പിന്നിട്ട അംഗങ്ങളേയും ആദരിച്ചു കൂടാതെ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും നടത്തി.
സാംസ്‌കാരിക സമ്മേളനം ഫോക്ലാന്റ് ചെയര്‍മാന്‍ ഡോ:വി ജയരാജന്‍ ഉല്‍ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം വികൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഓമന ചെന്തളം ശിവരാമന്‍ മേസ്ത്രി സുജാത രാജീവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
സുദായഗങ്ങളായ കുട്ടികളുടെ കലാപരിപാടികളും തിരുവാതിരയും അരങ്ങേറി. സംസ്‌കരിക സമ്മേളനത്തില്‍ കാസറഗോഡ് സോഷല്‍ പോലിസിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്ലാസ്സു സംഘടിപ്പിച്ചു പി.കെ രാമകൃഷ്ണന്‍ സബ് ഇന്‍സ്പകര്‍ ക്ലാസ്സുകള്‍ നയിച്ചു.

 

error: Content is protected !!