കാഞ്ഞങ്ങാട്:ദേശീയ കായികദിനചാരണത്തിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ കാഞ്ഞങ്ങാട് മിനി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്ക്കറ്റ്ബോള്‍ ഫ്രീ ത്രോ മത്സരം സംഘടിപ്പിച്ചു.ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം പി പി അശോകന് അധ്യക്ഷനായി. മല്‍സരത്തില്‍ ബാബുരാജ് കാടങ്കോട് ജേതാവായി. അനുഷ്ക കാടാങ്കോട് രണ്ടാം സ്ഥാനവും അഭിനവ് ചന്ദ്രന് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പി വി ശ്രീനിവാസന് , ദിനേശന് മാസ്റ്റര്‍, വിനോദ് രാജ് ഏറുവാട്ട്, വിനോദ് കുമാര്‍ അരമന , എം . എസ്. സുധി ബോസ് എന്നിവര്‍ സംസാരിച്ചു. കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത് ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഉടനീളം നിരവധി കായിക മത്സരങ്ങള്‍ കായിക സെമിനാറുകള്‍ മേജര്‍ ധ്യാന്‍ചന്ദ് അനുസ്മരണം വാക്കാത്തോണ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു .
