തച്ചുശാസ്ത്ര വിദഗ്ധന്‍ കേളോത്ത് ലോഹിതാക്ഷന്‍ ആചാരി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

പുല്ലൂര്‍ :ഹൃദയാഘാതത്തെ തുടര്‍ന്ന് തച്ചുശാസ്ത്ര വിദഗ്ധന്‍ അന്തരിച്ചു. കേളോത്ത് ലോഹിതാക്ഷന്‍ ആചാരി (45) ആണ്.ഇന്നലെ അര്‍ധരാത്രിയോടെ വീട്ടില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്
ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാസര്‍കോട് ജില്ലയിലെ നിരവധി ക്ഷേത്രങ്ങള്‍ക്കും തറവാടുകള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തച്ചുശാസ്ത്ര സംബന്ധമായ മേല്‍നോട്ടം വഹിച്ചിരുന്നു.
പരേതനായ കുഞ്ഞിരാമന്‍ ആചാരിയുടെയും ദേവകിയുടെയും മകനാണ്. ഭാര്യ: അര്‍ച്ചന. മക്കള്‍: ആരോമല്‍, അഭിമന്യു (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍ മധു,രാജന്‍ , സത്യന്‍ (ഗള്‍ഫ് ),തുളസി (രാവണീശ്വരം), രേണുക (ചെമ്മനാട് ), ബിന്ദു രാവണീശ്വരം (അധ്യാപിക). സംസ്‌കാരം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍.

 

error: Content is protected !!