കാഞ്ഞങ്ങാട് :ബാലഗോകുലം കാഞ്ഞങ്ങാട് ജില്ല ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സപ്തംബര്‍ 4ന് ജില്ലയിലെ 100 ഗോകുലങ്ങളില്‍ നിന്നും 109 ശോഭയാത്രകളും 3ല്‍ കൂടുതല്‍ ശോഭയാത്രകള്‍ സംഗമിക്കുന്ന 15 മഹാശോഭയാത്രയായും നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
‘മായവിട്ടുണരൂ…… മാനവനായ് വളരു……. എന്ന സന്ദേശം ഉയര്‍ത്തി കൊണ്ടാണ് ഈ വര്‍ഷം ശോഭയാത്രകള്‍ സംഘടിപ്പിക്കുന്നത്. വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന ശോഭയാത്രകള്‍ 7 മണിക്ക് അവസാനിക്കും.
പനത്തടി, ഉദുമ, ഹോസ്ദുര്‍ഗ്, നീലേശ്വരം എന്നീ താലൂക്കുകള്‍ ചേര്‍ന്നതാണ് ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുല ജില്ല. കാഞ്ഞങ്ങാട് നഗരത്തില്‍ 14 ശോഭയാത്രകള്‍ സംഗമിക്കുന്ന മഹാശോഭയാത്രയുടെ ഉദ്ഘാടനം സിനിമാ സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ സെന്ന ഹെഗ്‌ഡെ ഗോകുല പതാക നഗര ആഘോഷ പ്രമുഖ് കെ. രഞ്ജിത്ത് മാണിക്കോത്തിന് കൈമാറി ഉദ്ഘാടനം ചെയ്യും.ജന്മാഷ്ടമ ഭാഗമായി
ഇന്ന് (30ന് ) 250 കേന്ദ്രങ്ങളില്‍ പതാക ഉയരുന്നതോടെ
ജന്മാഷ്ടമി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 15 സാംസ്‌ക്കാരിക പരിപാടികള്‍ നടക്കും. 65 സ്ഥലത്ത് ഗോപൂജകള്‍ നടക്കും. 35സ്ഥലത്ത് വൃക്ഷപൂജ, 10 കേന്ദ്രങ്ങളില്‍ നദീപൂജ കൂടാതെ ഗുരുവന്ദനങ്ങള്‍, ഗോപികാ നൃത്ത മത്സരങ്ങള്‍ എന്നിവ നടക്കും.
വാര്‍ത്തസമ്മേളനത്തില്‍
ബാലഗോകുലം ജില്ലാ ഉപാധ്യക്ഷന്‍ – ടി.വി. അശോകന്‍, ജില്ലാ ബാലസമിതി കാര്യദര്‍ശി എ. ആദിത്യന്‍, ജില്ലാ ആഘോഷപ്രമുഖ് എം.എസ്. സത്യന്‍, ജില്ലാ കാര്യദര്‍ശി – സുരേഷ് പി. പടിഞ്ഞാറേക്കര എന്നിവര്‍ സംബന്ധിച്ചു.
ശോഭ യാത്രകള്‍
കാഞ്ഞങ്ങാട്: മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം, അരയി കാര്‍ത്തിക ശ്രീ മുത്തപ്പന്‍ മടപ്പുര ക്ഷേത്രം, ചെമ്മട്ടംവയല്‍ ശ്രീ ബല്ലത്തപ്പന്‍ ക്ഷേത്രം, കല്ലുരാവി ശ്രീ അയ്യപ്പ ഭജനമഠം, ഹോസ്ദുര്‍ഗ് അമ്മനവര്‍ ദേവസ്ഥാന പരിസരം, പടിഞ്ഞാറെക്കര ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം,അജാനൂര്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രം, കൊളവയല്‍ ശ്രീ രജരാജേശ്വരി ക്ഷേത്രം, മാണിക്കോത്ത് പുന്നക്കാല്‍ ഭഗവതി ക്ഷേത്രം, ഹോസ്ദുര്‍ഗ് ശ്രീ കൃഷ്ണ മന്ദിരം, ഹോസ്ദുര്‍ഗ് മൂകാംബിക ക്ഷേത്രം, കുന്നുമ്മല്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്നി ശോഭയാത്രകള്‍ കോട്ടച്ചേരി ട്രാഫിക്ക് സര്‍ക്കിളില്‍ സംഗമിച്ച് ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ കോവിലില്‍ സമാപിക്കും.
മാവുങ്കാല്‍:നെല്ലിത്തറ ചൈതന്യ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നെല്ലിത്തറ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം, രാം നഗര്‍ ശിവജി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ രാം നഗര്‍- മഞ്ഞംപൊതി വീരമാരുതി ക്ഷേത്രം, കാട്ടുകുളങ്ങര ശിവശക്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കാട്ടുകുളങ്ങര കാലിച്ചാന്‍ ദേവസ്ഥാനം, വെള്ളിക്കോത്ത് വീരപഴശ്ശി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളിക്കോത്ത് കാലിച്ചാമരം, പുതിയകണ്ടം വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പുതിയകണ്ടം ശ്രീമദ് പരശ്ശിവ വിശ്വകര്‍മ്മ ക്ഷേത്രം, ഉദയംകുന്ന് വിദ്യാധായിനി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഉദയംകുന്ന് അയ്യപ്പ ഭജന മഠം, കല്യാണ്‍റോഡ് ശ്രീ കൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മാരിയമ്മന്‍ കോവില്‍, എന്നീ സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ മാവുങ്കാല്‍ ശ്രീരാമ ക്ഷേത്രത്തില്‍ സംഗമിച്ച് പുതിയകണ്ടം ശ്രീമദ് പരശ്ശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ സമാപിക്കും.
വാഴുന്നോറടി വൃന്ദാവനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വാഴുന്നോറടി ശ്രീ ചൂട്വം വനശാസ്താ ക്ഷേത്രകവാടം വൈനിങ്ങാലില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര മധുരങ്കൈ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ സമാപിക്കും.ചെമ്പിലോട്ട് ഗുളികന്‍ ദേവസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന ശോഭായാത്ര അമ്പലത്തറ പൂടംകല്ല് വഴി അത്തിക്കോത്ത് കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് സമാപിക്കും.
പുല്ലൂര്‍: പുല്ലൂര്‍ വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ മാച്ചിപ്പുറം ശ്രീ ചാമുണ്ഡേശ്വരി ഗുളികന്‍ ദേവസ്ഥാനം, പൊള്ളക്കട ത്സാന്‍സിറാണി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പൊള്ളക്കട ശ്രീ ധര്‍മ്മശാസ്താ ദുര്‍ഗ്ഗാദേവി ക്ഷേത്രം, കേളോത്ത് ജഗദംബ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കേളോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം, മധുരമ്പാടി ആദിശങ്കര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍മധുരമ്പാടി ശ്രീ മുത്തപ്പന്‍ മഠപ്പുര, ഉദയനഗര്‍ പഴശ്ശിരാജ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ താളിക്കുണ്ട് ശ്രീ വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനം, കൊടവലം ഭഗിനി നിവേദിത ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊടവലം ശ്രീ മഹാവിഷ്ണു ക്ഷേത്രം, എന്നിവടങ്ങളില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്രകള്‍ ഉദയനഗര്‍ ജംഗ്ഷനില്‍ സംഗമിച്ച് മഹാശോഭയാത്രയായി പുല്ലൂര്‍ കരക്കക്കുണ്ട് ആല്‍ത്തറക്കാല്‍ ശ്രീ മുത്തപ്പന്‍ മഠപ്പുരയില്‍ സമാപിക്കും.
പെരിയ:പെരിയ കൂടാനം മണിയന്തട്ട ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആരംഭിക്കുന്ന ശോഭായാത്ര പെരിയ പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ സമാപിക്കും.
പൂച്ചക്കാട്: ചാമുണ്ഡിക്കുന്ന് ശ്രീവിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്രയും പൂച്ചക്കാട് കിഴക്കേക്കര ശ്രീ അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്രയും ചാമുണ്ഡിക്കുന്ന് സംഗമിച്ച് പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
അമ്പലത്തറ:പൊടവടുക്കം വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പൊടവടുക്കം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര ഇരിയ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കും.അമ്പലത്തറ പാഞ്ചജന്യം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുളവിന്നൂര്‍ ശ്രീ ഭഗവതി ക്ഷേത്രം, വൃന്ദാവനം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ബലിപ്പാറ ശ്രീ അയ്യപ്പ ഭജന മന്ദിരം, മൊടഗ്രാമം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം,സാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശിവഗിരി ശ്രീ അര്‍ദ്ധനാരീശ്വരക്ഷേത്രം, വിവേകാനന്ദ ബാലഗോകുലത്തിന്റെ വാഴക്കോട് ആഭിമുഖ്യത്തില്‍ വാഴക്കോട് ശ്രീ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം, എന്നിവിടങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ അമ്പലത്തറയില്‍ സംഗമിച്ച് ഗുരുപുരം ശ്രീ മാഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
എണ്ണപ്പാറയില്‍ സാംസ്‌കാരിക പരിപാടിയോടുകൂടി ആരംഭിക്കുന്ന ശോഭായാത്ര തായന്നൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും.
പരവനടുക്കം:പരവനടുക്കം സ്വാമി വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ശ്രീ മഹാവിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കോട്ടരുവത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്രയും ശംഭുനാട് ദുര്‍ഗ ബാലഗോകുലത്തിന്റെആഭിമുഖ്യത്തില്‍ കാവുങ്കാല്‍ പുതുച്ചേരി തറവവാട്ടില്‍നിന്നും ആരംഭിക്കുന്ന ശോഭയാത്രയും തലക്ലായി പാര്‍ത്ഥിസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തലക്ലായിശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രയും പെരുമ്പള കപ്പണയടുക്കം ശ്രീരാമ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കപ്പണയടുക്കം ശ്രീരാമ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര അഞ്ചങ്ങാടി വഴിയും അക്ഷയപുരം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അക്ഷയപുരം വഴി യും വയലാംകുഴി ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ സുദര്‍ശന പുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുംസംഗമിച്ച് മഹാശോഭയാത്രയായി തലക്ലായി ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സമാപിക്കും.തൈര ശ്രീ ദുര്‍ഗ്ഗാ ബാലഗോകുലത്തിന്റെയും, കാവുംപള്ളം സാന്ദീപനി ബാലഗോകുലത്തിന്റെയും ആഭിമുഖ്യത്തില്‍ കാവുംപള്ളം ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ചട്ടഞ്ചാല്‍ വഴി തൈര ശ്രീ ദുര്‍ഗ്ഗാ പരമേശ്വരിക്ഷേത്രത്തില്‍ സമാപിക്കും.
മേല്‍പറമ്പ്:അരമങ്ങാനം ശിവജി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തുക്കോച്ചി തറവാട്ടില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രയും പള്ളിപ്പുറം ശ്രീ ധര്‍മ്മശാസ്താ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പള്ളിപ്പുറം ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രയും കുന്നുമ്മല്‍ ഭാരതാംബ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കുന്നുമ്മല്‍ തറവാട്ടില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രയും മേല്‍പറമ്പ് സംഗമിക്കുന്നു തുടര്‍ന്ന് അരമങ്ങാനം,കുന്നുമ്മല്‍ എന്നീ ശോഭയാത്രക കട്ടക്കാല്‍ ദുര്‍ഗ്ഗാ പരമേശ്വരി ദേവസ്ഥാനത്തുംപള്ളിപ്പുറത്ത് നിന്നുള്ള ശോഭായാത്ര ശ്രീ വിഷ്ണു ദൂമാവതി കുതിരക്കാളി ദേവസ്ഥാനത്ത്‌സമാപിക്കും.കീഴൂര്‍ അഭിമന്യുബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പള്ളിപ്പുറം ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര കട്ടക്കാല്‍, മേല്‍പറമ്പ്, ചന്ദ്രഗിരി കീഴൂര്‍ കളരി അമ്പലം വഴി കീഴൂര്‍ ശ്രീ ധര്‍മ്മശാസ്ത ക്ഷേത്രത്തില്‍ സമാപിക്കും.
ഉദുമ: ഇടുവുങ്കാല്‍ അച്ചേരി, കൊക്കാല്‍, പരിയാരം, എന്നീ സ്ഥലങ്ങളിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ പാലക്കുന്ന് ഭണ്ഡാരം വീട്ടില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ഉദുമ വഴി അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ സമാപിക്കും. തച്ചങ്ങാട് പൊടിപ്പളം ശ്രീ പൂടംകല്ല് പരിസരത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്രഅരവത്ത് മൂവാളംകുഴി ദേവസ്ഥാനത്ത്‌സമാപിക്കും. എരോല്‍. ശ്രീഹരി ബാലഗോകുലത്തിന്റെയുംശ്രീശാരദാംബ ബാലഗോകുലത്തിന്റേയും ആഭിമുഖ്യത്തില്‍ നെല്ലിയടുക്കം ശ്രീ ശാരദാംബ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര നെല്ലിയടുക്കം വഴി പെരുന്തട്ട ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് സമാപിക്കും.
പൊയിനാച്ചി: പറമ്പ് ശ്രീ കാലിച്ചാന്‍ ദൈവസന്നിധിയില്‍ നിന്നുംപറമ്പ്,പുളിനാക്ഷീ,മണ്ഡലിപ്പാറ എന്നീ സ്ഥലങ്ങളിലെ വിവിധ ഗോകുലങ്ങളുടെനേതൃത്വത്തില്‍
ആരംഭിക്കുന്നശോഭയാത്രകള്‍ പുളിനാക്ഷി ശ്രീ ധര്‍ശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും.പെര്‍ലടുക്കം ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പെര്‍ലടുക്കം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ സമാപിക്കും.
കുണ്ടംകുഴി:ബേഡകം തോര്‍ക്കുളം ശ്രീ ചാമുണ്ഡേശ്വരി ദേവസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്ര വേലക്കുന്ന് ശ്രീ ശിവ ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രയുമായി വേലക്കുന്ന് ക്ഷേത്രപരിസരത്ത് സംഗമിച്ച് ബേഡകം, കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തില്‍ സമാപിക്കും.
കുറ്റിക്കോല്‍:കുണ്ടമ്പാറ ശിവജി ബാലഗോകുലം,പള്ളത്തിങ്കാല്‍ പഞ്ചലിംഗേശ്വര ബാലഗോകുലം, കുറ്റിക്കോല്‍ വിവേകാനന്ദ ബാലഗോകുലം എന്നീ ഗോകുലങ്ങളുടെ നേതൃത്വത്തില്‍ കുറ്റിക്കോല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ആരംഭിച്ച് പള്ളത്തിങ്കാല്‍ അയ്യപ്പ ഭജനമഠത്തിന്റെസ്വീകരണത്തിന്‌ശേഷം മുന്നാട് വടക്കേക്കര കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും. പരപ്പ കുരുക്ഷേത്ര ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കാവുങ്കാല്‍ ശ്രീ ചാമുണ്ഡേശ്വരി ഗുളികന്‍ കാവില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പള്ളഞ്ചി ദീപേഷ് നഗറില്‍ സമാപിക്കും.
കരിവേടകം:കൊളം ശ്രീ മഹാവിഷ്ണു ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം പണ ദേവസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്ര കരുവാട് ശ്രീ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രത്തില്‍ സമാപിക്കും.
ബന്തടുക്ക: മലാംകുണ്ട് ശ്രീ മഹാവിഷ്ണു ദേവസ്ഥാനം, മക്കട്ടി – കക്കച്ചാല്‍ ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം, വില്ലാരം വയല്‍ ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം, ഈയ്യന്തലം ശ്രീ വിഷ്ണു മൂര്‍ത്തി ദേവസ്ഥാനം, മാരിപ്പടുപ്പ് ശ്രീ ധര്‍മ്മ ശാസ്താ ഭജന മന്ദിരം,മാണിമൂല ശ്രീ അയ്യപ്പ ഭജന മന്ദിരം എന്നീ സ്ഥലങ്ങളില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്രകള്‍ ബന്തടുക്ക ടൗണില്‍ സംഗമിച്ച് മഹാശോഭായാത്രയായി ബന്തടുക്ക ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ സമാപിക്കും.
ഒടയംചാല്‍:വെള്ളമുണ്ട ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര നായിക്കയം, ചക്കീട്ടടുക്കം, കുന്നുംവയല്‍, പാക്കം വഴി ഒടയംചാല്‍ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ സമാപിക്കും.
നീലേശ്വരം:ചീര്‍മ്മക്കാവ്, വട്ടപ്പൊയില്‍, പടിഞ്ഞാറ്റംകൊഴുവില്‍, കിഴക്കന്‍കൊഴുവില്‍,പള്ളിക്കര എന്നീ സ്ഥലങ്ങളിലെ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ചീര്‍മ്മക്കാവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്ര പരിസരത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ ബസ് സ്റ്റാന്റ് മാര്‍ക്കറ്റ് തളി ശിവക്ഷേത്രത്തില്‍ സമാപിക്കും. തൈക്കടപ്പുറം ശ്രീ കടപ്പുറം ഭഗവതി ക്ഷേത്രം, പുറത്തേക്കൈ കദംബവനം ശ്രീ കൃഷ്ണ ക്ഷേത്രം, മരക്കാപ്പ് കടപ്പുറംവയല്‍ക്കണ്ടി മുത്തപ്പന്‍ മഠപ്പുര, ഒഴിഞ്ഞവളപ്പ് അയ്യപ്പ ഭജനമഠം, അനന്തംപള്ള മുത്തപ്പന്‍ മടപ്പുര പരിസരം, കൊട്രച്ചാല്‍ കൊടുങ്ങല്ലൂര്‍ ദേവി ക്ഷേത്രം, തൈക്കടപ്പുറം പാലിച്ചോന്‍ ദേവസ്ഥാനം എന്നീ ക്ഷേത്ര പരിസരങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്രകള്‍ വിവിധ സ്ഥലങ്ങളില്‍ വെച്ച് സംഗമിച്ച് കഴിഞ്ഞത്തൂര്‍ ശ്രീ മഹാവിഷ്ണുക്ഷേത്ര-ശ്രീ അയ്യപ്പ ഭജനമഠ സന്നിധിയില്‍ സമാപിക്കും.കരിന്തളം കളരിക്കല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ആറളം ശ്രീ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.കുമ്പളപ്പള്ളിയില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താംകാവ് ക്ഷേത്രത്തില്‍ സമാപിക്കും.
പുങ്ങംചാല്‍:നാട്ടക്കല്‍ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ശോഭയാത്ര പുങ്ങംചാല്‍ ചീര്‍ക്കയം ശ്രീ സുബ്രഹ്‌മ്ണ്യസ്വാമി കോവിലില്‍സമാപിക്കും.
പിലിക്കോട്:പിലിക്കോട് രയരമംഗ്ഗലം കോതൊളി ഭഗവതി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര ഏച്ചിക്കുളങ്ങര ശ്രീ നാരായണപുരം ക്ഷേത്രത്തില്‍ സമാപിക്കും.
ചീമേനി: ചീമേനി ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് നഗര പ്രദക്ഷിണത്തിന് ശേഷം ചീമേനി ശ്രീ മുത്തപ്പന്‍ മടപ്പുരയില്‍ സമാപിക്കും
രാജപുരം: കൊട്ടോടി പയ്യച്ചേരി ശ്രീ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം, ഒരള, മാവുങ്കാല്‍ എന്നി സ്ഥലങ്ങളില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ കൊട്ടോടി ടൗണില്‍ സംഗമിച്ച് പേരടുക്കംശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും.ആടകം ഹരിശ്രീ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ചേടിക്കുണ്ട് ഗുളികന്‍ ദേവസ്ഥാനത്ത്നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും പെരുമ്പള്ളി നിവേദിത ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കുടുംമ്പൂര്‍ വയനാട്ട്കുലവന്‍ ദേവസ്ഥാനത്ത് നിന്നും ആരംഭിക്കുന്ന ശോഭയാത്ര പെരുമ്പള്ളി അയ്യപ്പ ക്ഷേത്രത്തില്‍ സമാപിക്കും.അടോട്ട്കയ ശ്രീ കൃഷ്ണ ബാലഗോകുലം പെരുങ്കയ ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും കോളിച്ചാല്‍ പാടി ശ്രീരാമചന്ദ്ര ബാലഗോകുലം പാടിയില്‍ നിന്നും പ്രാന്തര്‍ക്കാവ് അമ്പാടി ബാലഗോകുലം പ്രാന്തര്‍ക്കാവ് ശ്രീ ക്ഷേത്രപാലകനീശ്വര ഭഗവതി ക്ഷേത്രത്തില്‍ നിന്നും കുളപ്പുറം ശ്രീ പാര്‍ത്ഥാസാരഥി ബാലഗോകുലം മൊട്ടക്കുന്ന് നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ കോളിച്ചാല്‍ മുത്തപ്പന്‍ മടപ്പുര സന്നിധിയില്‍ സമാപിക്കും.അയ്യങ്കാവ് ശ്രീ ദുര്‍ഗ്ഗ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാലംകല്ല് ശ്രീ ഗുളികന്‍ ദേവസ്ഥാനത്ത്നിന്നും ആരംഭിക്കുന്ന ശോഭായാത്ര അയ്യങ്കാവ്ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും.
പരപ്പ :പരപ്പ തളി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പരപ്പ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പരപ്പ ശ്രീ തളി ക്ഷേത്രത്തിലും കള്ളാര്‍ വൈഷ്ണവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മുണ്ടോട്ട് നിന്നും ആരംഭിക്കുന്ന ശോഭായാത്ര കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലും സമാപിക്കും. ബളാല്‍ ശ്രീ ശാസ്താ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അത്തിക്കടവ് ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭയാത്ര കോട്ടക്കോട്, ബളാല്‍ ടൗണ്‍ വഴി ബളാല്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലും പാണത്തൂര്‍ രാജരാജേശ്വരി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര പാണത്തൂര്‍ അയ്യപ്പ ക്ഷേത്രത്തിലും സമാപിക്കും
