യാദവസഭ മാക്കരംകോട്ട് യൂണിറ്റിന്റെ വിജയോത്സവും, വാര്‍ഷിക ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു;പരിപാടി യാദവ മഹാസഭ അഖിലേന്ത്യ സെക്രട്ടറി അഡ്വ. രമേശ് യാദവ് ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍ : യാദവസഭ മാക്കരം ക്കോട്ട് യൂണിറ്റിന്റെ വിജയോത്സവും, വാര്‍ഷിക ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു. മാവുങ്കാല്‍ പുലയനടുക്കം നടന്ന പരിപാടി യാദവ മഹാസഭ അഖിലേന്ത്യ സെക്രട്ടറി അഡ്വ. രമേശ് യാദവ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.സുകുമാരന്‍ അധ്യക്ഷനായി. ടി.വി നാരായണന്‍ വാരിക്കാട്ട്, വിജയന്‍ കണ്ണാങ്കോട്ട്, എന്നിവര്‍ സംസാരിച്ചു. എസ്. എസ് എല്‍.സി, പ്ലസ് ടു വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു. യൂണിറ്റ് സെക്രട്ടറി വേണു മാക്കരം കോട്ട് സ്വാഗതവും, പി.പത്മനാഭന്‍ പുലയനടുക്കം നന്ദിയും പറഞ്ഞു.

 

error: Content is protected !!