ആര്‍പ്പോ താളത്തില്‍ മെട്രോ മണലില്‍ ഓണാഘോഷവും വിജോത്സവവും

കാഞ്ഞങ്ങാട്:34 വര്‍ഷക്കാലമായി നാടിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കിഴക്കുംകര മണലില്‍ മെട്രോ ക്ലബ്ബ് വായനശാല ആന്റ് ഗ്രന്ഥാലയം ഓണാഘോഷവും വിജയോത്സവവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ രണ്ടുദിവസങ്ങളിലായി നടന്നു. ആദ്യ ദിവസം മാവേലി വേഷത്തില്‍ ചെണ്ടമേളത്തിന്റെയും പുലികളിയുടെയും ആരവത്തില്‍ വീടുകള്‍ സന്ദര്‍ശനവും പൂക്കള മത്സരവും നടന്നു. രണ്ടാം ദിവസം കലാ – കായിക മത്സരങ്ങളും, വിജോത്സവത്തിന്റെ ഭാഗമായുള്ള വിവിധ മത്സര പരീക്ഷ വിജയികള്‍ക്കുള്ള അനുമോദന സദസ്സും നടന്നു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ അനുമോദന സദസ് ഉദ്ഘാടനം ചെയ്തു. ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ കെ രേഖ, വിവിധ പരീക്ഷകളില്‍ ജേതാക്കളായ എ അക്ഷര, , എം ടി ദിവ്യ ശ്രീ ദര്‍ശന പ്രമോദ്, ദിയ വിനോദ് , കെ വി മേധ, കെ വി മേഘ, ഷാരൂണ്‍ ശ്രീജിത്ത്, ശ്രീദേവ് ശ്രീജിത്ത്, ആര്യ ശരത് എന്നിവര്‍ വിജയികള്‍ക്കുള്ള ക്ലബ്ബിന്റെ ഉപഹാരം ഏറ്റുവാങ്ങി. ക്ലബ്ബ് സെക്രട്ടറി കെ രാകേഷ് അധ്യക്ഷനായി. ഡോ. എ അശോകന്‍, എം രാമന്‍, ശ്രീജിത്ത് മണലില്‍ എന്നിവര്‍ സംസാരിച്ചു. വായനശാല ജോയിന്റ് സെക്രട്ടറി സി വി പ്രകാശന്‍ സ്വാഗതവും ക്ലബ്ബ് പ്രസിഡന്റ് എം മഹേഷ് നന്ദിയും പറഞ്ഞു. ആംഗ്യ പാട്ട്, തവളച്ചാട്ടം, ബലൂണ്‍ റൈസ്, പാസിംഗ് ദ ബോള്‍ ഇഷ്ടിക ബാലന്‍സ് സുന്ദരിക്ക് പൊട്ടുതൊടല്‍ കമ്പവലി, തലയണ അടി തുടങ്ങി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള നിരവധി കായിക മത്സരങ്ങളും, ഫ്യൂഷന്‍ തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം തുടങ്ങിയ വിവിധ കലാപരിപാടികളും രണ്ടുദിവസത്തെ ആഘോഷത്തിന്റെ ഭാഗമായി നടന്നു.

 

error: Content is protected !!