സന്തോഷ് ഒഴിഞ്ഞ വളപ്പ്
സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഉത്സവമാണ് നവരാത്രി ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ആഘോഷം ഈ ഉല്‍സവത്തില്‍ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാന മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പിച്ച് പൂജ നടത്തുന്നു …. സമ്പത്തും ഐശ്വര്യവും കൊണ്ടുവരും ലക്ഷ്മി ആരാധനയില്‍ അത് മാത്രം പോരാ അറിവ് വേണം ഇരുട്ട് മാറ്റി വെളിച്ചത്തിന്റെ ലോകത്തേക്ക് വിജ്ഞാനത്തിന്റെ ഉന്നതങ്ങളിലേക്ക് വിശ്വാസി കടന്നെത്തണം അതാണ് വിദ്യാരംഭം വരെ നീളുന്ന ആഘോഷങ്ങളുടെ കരുത് എല്ലാകുരുന്നുകള്‍ക്കും അറിവ് …..ഇതൊരു മഹത്തായ വിജ്ഞാന വിപ്ലവമാണ് ആഘോഷത്തിന്റെ ഭാഗമായി അറിവിന്റെ ലോകത്തേക്ക് തലമുറകളെ കൈപിടിച്ച് ഉയര്‍ത്തുന്ന അതിമഹത്തായ കര്‍മ്മം ഇത്തരം വലിയ സാംസ്‌കാരിക നവോത്ഥാനം വേറെ എവിടെയും ആഘോഷത്തിന്റെ ഭാഗമായിട്ടില്ല വിശ്വാസിയെ അടിമയാക്കുക എന്ന പൊതുതത്വം വിശ്വാസത്തിന്റെയും ആരാധനയുടെയും ഭാഗമായി എല്ലാ വിശ്വാസങ്ങളിലും പ്രകടമെങ്കിലും വിശ്വാസിയെ സ്വതന്ത്രമനുഷ്യനാക്കുന്ന ശ്രേഷ്ഠ കര്‍മ്മം വിദ്യാരംഭആഘോഷത്തിലെ ഉള്ളൂ അതുകൊണ്ടാണ് നവരാത്രി ആഘോഷങ്ങളുടെ ജനകീയത നാള്‍ക്കുനാള്‍ ഏറിവരുന്നത് ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശം നവരാത്രിയുടെ കഥ നല്‍കുന്നത് സമാധാനത്തിനും ശാന്തിക്കും വിവേകത്തിനും മാന്യതയ്ക്കുംവലിയ പ്രാധാന്യം ഇവിടെയുണ്ട് മഹിഷാസുരന്‍ ചണ്ഡാസുരന്‍ രക്തബീജന്‍ശുഭനിശുംഭന്മാര്‍ ധൂമ്രാ ലോചന്‍ മുണ്ഡാസുരന്‍ എന്നിവരുടെ നിഗ്രഹത്തിനായി ദേവി എടുത്തിട്ടുള്ള അവതാരങ്ങളും അതില്‍ നേടിയ വിജയങ്ങളും ആണ് നവരാത്രി ആഘോഷത്തിന് കാരണമായത് ദക്ഷിണേന്ത്യയില്‍ നവരാത്രി, വിജയദശമി കൊണ്ടാടുമ്പോള്‍ കേരളത്തില്‍ ആയുധപൂജയ്ക്കും വിദ്യാരംഭത്തിനും പ്രാധാന്യം നല്‍കുന്നു. വിജയദശമി ദിവസം വിദ്യാരംഭം തുടങ്ങുന്നത് ശ്രേഷ്ഠമായികരുതുന്നു ഒരു വ്യക്തിയുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂന്ന് ചടങ്ങുകളില്‍ ഒന്നാണ് വിദ്യാരംഭം തമിഴ്‌നാട്ടില്‍ നവരാത്രി ക്കാലത്ത് ബ്രാഹ്‌മണര്‍ കൊലുവയ്ക്കല്‍ എന്ന ആചാരം വളരെ പ്രധാനമായി ആചരിക്കുന്നു. കൊല്ലൂര്‍ മൂകാംബികയിലെ നവരാത്രി വിജയദശമി ആഘോഷങ്ങള്‍ മൈസൂരിലെ ദസ്സറ കണ്ണൂരിലെ ദസ്സറ ആഘോഷങ്ങള്‍ വളരെ പ്രചാരവും ജനഹൃദയങ്ങളെ ആകര്‍ഷിക്കുന്നതുമാണ് ഗുജറാത്തിലും പശ്ചിമ ഭാരതത്തിലും നവരാത്രി ആഘോഷങ്ങള്‍ക്കൊപ്പം ഡാന്‍സിയ നൃത്തവും നടത്തിവരുന്നു നമ്മുടെ നാട്ടിലെ കരിവെള്ളൂര്‍ പലിയേരി മൂകാംബിക ക്ഷേത്ര നവരാത്രി ആഘോഷം മരക്കാപ്പ് കടപ്പുറം മൂകാംബികാക്ഷേത്ര ഉല്‍സവം പുതിയ കോട്ട മാരിയമ്മന്‍ കോവില്‍ ക്ഷേത്ര നവരാത്രി ആഘോഷങ്ങള്‍ ഏറെ ജനകീയ ആഘോഷമാണ് മണ്ണിലും മനസ്സിലും ദീപപ്രഭയാല്‍ സൗരന്ദര്യപൂരമാണ് നവരാത്രി ക്കാലം…. നാട്ടില്‍ പുറത്ത് പുരാണ കഥാപാത്ര വേഷങ്ങള്‍ കെട്ടിയിറങ്ങുന്ന നവരാത്രിവേഷങ്ങള്‍ പകലിലും നാടിന്റെ മനോഹരമായ ആഘോഷ കാഴ്ചകളാണ് ………
