ദഫിന്റെ ആരവത്തില്‍ വാഴുന്നോറടി അഴിക്കോടന്‍ ഗ്രന്ഥാലയം കലാഭേതി ആര്‍പ്പോ ഓണം; ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ദഫിന്റെയും, കൈകൊട്ടി കളിയുടെയും അലയൊളികള്‍ പകര്‍ന്നു നല്‍കി മാനവ മൈത്രിയുടെ സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കി വാഴുന്നോടി അഴീക്കോടന്‍ ഗ്രന്ഥാലയം ആന്റ് കലാസമിതിയുടെ ആഭിമുഖ്യത്തില്‍ ആര്‍പ്പോ 2026 ഓണാഘോഷം സംഘടിപ്പിച്ചു. ദഫ് മുട്ട്, കൈകൊട്ടിക്കളി, ഫ്യൂഷന്‍ ഡാന്‍സ് , സിനിമാറ്റിക് ഡാന്‍സ്, നാട്ടിലെ ഗായകരുടെ ഗാനാലാപനം,നാടന്‍ പാട്ട്,കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ മത്സരങ്ങള്‍ എന്നിവയോടെയായിരുന്നു ആഘോഷം. നാടിന്റെ നാനാഭാഗങ്ങളിലുള്ള നിരവധി ആളുകളുടെ നിറഞ്ഞ പങ്കാളിത്തത്തില്‍ നടന്ന ഓണാഘോഷം
ഹോസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ പി വി മോഹനന്‍ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സുനില്‍ പട്ടേന , കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍മാരായ വി എം അജിത, ടി മിനിമോള്‍, കെ രുഗ്മിണി, മുഖ്യരക്ഷാധികാരി എം ആനന്ദന്‍ , കെ കെ രാഘവന്‍, രാധാകൃഷ്ണന്‍ പള്ളിക്കൈ, കെ വി അമ്മൂഞ്ഞി , കെ മുരളീധരന്‍, സുജിത്ത് മോനാച്ച , കെ ശശികല എന്നിവര്‍ സംസാരിച്ചു. സംഘാടകസമിതി കണ്‍വീനര്‍ ടി ഷംസുദ്ദീന്‍ സ്വാഗതവും വര്‍ക്കിംഗ് ചെയര്‍മാന്‍ വി വി സനല്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

error: Content is protected !!