സാംസ്‌ക്കാരികമേഖലയില്‍ വിവേചനമുണ്ടെന്ന വിമര്‍ശനവുമായി കവി അജയ് പ്രസീദ്

പെരിയ:സാംസ്‌കാരിക മേഖലയില്‍ വിവേചനം നേരിടുന്നുവെന്ന് കവിയും സംവിധായകനുമായ അജയ് പ്രസീദ് പറഞ്ഞു. ആരെയൊക്കെ പ്രമോട്ട് ചെയ്യണം ആരെയൊക്കെപ്രാസംഗികരാക്കണമെന്ന് അജണ്ട വെച്ച് നടപ്പിലാക്കുന്ന അവസ്ഥയിലേക്ക് സംസ്‌കാരിക രംഗം മാറുന്നതായി അദ്ദേഹം പറഞ്ഞു . പുരോഗമന കലാസാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിലായിരുന്നു വിമര്‍ശനം. ഉന്നതമായ പുരോഗമനാശയങ്ങള്‍ പറയുന്ന പല സാംസ്‌കാരിക നായകരും നേതാക്കളും വ്യക്തിജീവിതത്തില്‍
ജാതിബോധം
വെച്ച് പുലര്‍ത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. പുരോഗമനകലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ കൊടക്കാടിന്റെ സാനിധ്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അജയന്‍ ചാലിങ്കാലിന്റെ ബുദ്ധന്റെ കടല്‍
എന്ന കഥാസമാഹാരത്തിന്റെ പ്രകാശനചടങ്ങിലായിരുന്നു വിമര്‍ശനം. വിമര്‍ശനങ്ങള്‍ക്ക് പു.ക.സ കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറി വിജയന്‍ പൊള്ളക്കട മറുപടി പറഞ്ഞു
പുസ്തകം സാഹിത്യനിരൂപകന്‍ ഇ.പി രാജഗോപാലന്‍ ഗ്രന്ഥാലോകം
എഡിറ്റര്‍ പി.വി. കെ.പ ന യാലിന് നല്‍കി കൊണ്ട് പ്രകാശനം ചെയ്തു. ഏരിയാ പ്രസിഡന്റ് സുരേഷ് മോഹന്‍ അധ്യക്ഷനായി പി. തേജസ്വിനി
പുസ്തക പരിചയം നടത്തി. രവീന്ദ്രന്‍ കൊടക്കാട്, രാജേന്ദ്രന്‍ പുല്ലൂര്‍, സീതാദേവി കര്യാട്ട്, പി.എം ദീപ, എം കവിത, അജയന്‍ ചാലിങ്കാല്‍, ടി.രാജന്‍ സംസാരിച്ചു.

 

error: Content is protected !!