ഐഷാല്‍ മെഡിസിറ്റിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍വരുന്നത് വ്യാജവാര്‍ത്ത

കാഞ്ഞങ്ങാട്:കഴിഞ്ഞ ദിവസങ്ങളിലായി ഒരു രോഗിചികില്‍സിച്ചതുമായി ബന്ധപ്പെട്ട് ഐഷാല്‍ മെഡിസിറ്റിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് ജനറല്‍ മാനേജര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറിയിച്ചു. വയറ് വേദനയുമായി വന്ന രോഗിയെ പരിശോധിച്ച് സി ടി സ്‌കാനില്‍ 10 എം.എം കല്ല്‌പൊലെ കണ്ടിരുന്നു.അത് അള്‍ട്ര സൗണ്ട് ചെയ്യാന്‍ആവശ്യപെട്ടപ്പോള്‍ രോഗി ഡിസ്ചാര്‍ജ് പോകുകയും ശേഷം ഈ രോഗിയുടെ ചികില്‍സയുമായിബന്ധപെട്ട് തന്നെ രണ്ട് വ്യക്തികള്‍ വന്ന് ഹോസ്പിറ്റല്‍ ലോറി
കയറ്റി തകര്‍ക്കുമെന്ന് ഭീഷണി പെടുത്തി. രോഗിയെചികില്‍സിച്ചഎമര്‍ജന്‍സി ഫിസിഷനെ ഇതിലൊരാള്‍ കൊല്ലുമെന്നുംഭീഷണിയുയര്‍ത്തിയിരുന്നു.ഈ രണ്ടുപേര്‍ ചേര്‍ന്ന് വിഡിയൊ ഷൂട്ട് ചെയ്തു സോഷ്യല്‍ മീഡിയയില്‍ ഡോക്ടരെ അപമാനിക്കുകയും ഹോസ്പിറ്റലിനെ അപകീര്‍ത്തിപെടുത്തുകയും ചെയ്തു.ഇവര്‍ക്കെതിര ഹോസ്ദുര്‍ഗ് പോലിസില്‍പരാതിനല്‍കി കേസെടുത്തതായും ആശുപത്രിമനേജ്‌മെന്റ് അറിയിച്ചു.

 

error: Content is protected !!