കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

അമ്പലത്തറ : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അജാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അമ്പലത്തറ സ്‌നേഹവീട്ടില്‍ നല്ലോണം 2026 ഓണാഘോഷം സംഘടിപ്പിച്ചു. അമ്പലത്തറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ പരിസരത്ത് നിന്നും മാവേലിയുടേയും പുലിവേഷങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ച ആരവം വിളംബര ഘോഷയാത്ര സ്‌നേഹവീട്ടില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം കെഎസ്എസ്പിഎ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കൗണ്‍സിലര്‍ പി കെ മാധവന്‍ നമ്പ്യാര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി കെ പി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു. സ്‌നേഹവീട് ചെയര്‍മാന്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്ഥാപനത്തെ പരിചയപ്പെടുത്തി സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി ഗംഗാധരന്‍ സ്വാഗതവും ട്രഷറര്‍ കെ വി ഗീത നന്ദിയും പറഞ്ഞു.കെഎസ്എസ്പിഎ സംസ്ഥാന നേതാവ് കെ കുഞ്ഞികൃഷ്ണന്‍ പെരിയ , ജില്ലാ ജോയിന്റ് സെക്രട്ടറി സി പി ഉണ്ണികൃഷ്ണന്‍, നിയോജകമണ്ഡലം നേതാക്കളായ സി രാധാകൃഷ്ണന്‍ നായര്‍, കെ വി കുഞ്ഞികൃഷ്ണന്‍ , കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് കെ ബലരാമന്‍, വനിതാഫാറം മണ്ഡലം പ്രസിഡണ്ട് രാധ ഇടയില്ലം, സ്‌നേഹവീട് അഡ്മിനിസ്‌ട്രേറ്റര്‍ മുനീസ അമ്പലത്തറ, ഭരണസമിതി അംഗം ഷീജമോഹന്‍ എന്നിവര്‍ ആശംസ പറഞ്ഞു. തുടര്‍ന്ന് സ്‌നേഹവീട്ടിലെ കുട്ടികളുടെയും കെ എസ് എസ് പി എ അംഗങ്ങളുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി.ഓണസദ്യയും ഉണ്ടായിരുന്നു.

 

error: Content is protected !!