ബൈക്ക് യാത്രക്കാരായ രണ്ടു പേരുടെ ജീവന്‍ രക്ഷിച്ച ബസ് ഡ്രൈവര്‍ നിജേഷിനെ ഡ്രൈവിങ് സ്‌കൂള്‍ കൂട്ടായ്മ, സബ് ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ ആദരിച്ചു

കാഞ്ഞങ്ങാട്: ബൈക്ക് യാത്രക്കാരായ യുവാവിന്റെയും യുവതിയുടെയും ജീവന്‍ രക്ഷിച്ച
പി.എല്‍. ടി ബസ് ഡ്രൈവര്‍ നിജേഷിനെ ഡ്രൈവിങ് സ്‌കൂള്‍ കൂട്ടായ്മ, സബ് ആര്‍ ടി ഒ യുടെ നേതൃത്വത്തില്‍ ആദരം നല്‍കി. കഴിഞ്ഞ തിങ്കളാഴ്ച പടന്നകടപ്പുറത്ത് നി ന്നും തൃക്കരിപ്പൂരിലേക്ക് പുറപ്പെട്ട പിഎല്‍ ടി ബസ് തൃക്കരിപ്പൂര്‍ റെയില്‍ വെ ഗെയിറ്റ് എത്താറായപ്പോളാണ് നീലമ്പം പള്ളത്തില്‍ റോഡിലൂടെ ഏട്ടികുളം സ്വദേശി പിന്നില്‍ സ്ത്രീയു മായി അതിവേഗതയില്‍ പ്രധാന റോഡിലേക്ക് കയറിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട നിജേഷ് അതി സാഹസികമായി ബസിന്റെ ബ്രേക്ക് ചവിട്ടി നിര്‍ ത്തിയതോടെയാണ് രണ്ട് ജീവന്‍ രക്ഷക്കാനായത്. എംവി ഐ രതീഷ്,
എം വി ഐ പ്രദീപ് കുമാര്‍, എ എംവി ഐ പ്രഭാകരന്‍, എ എം വി ഐ മാത്യൂസ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു ആറങ്ങാടി വനിതാ ഹോട്ടല്‍ ഉടമ ഫൈസല്‍ ബക്കോട്ട് ക്യാഷ് പ്രൈസും നല്‍കി ഡ്രൈവിംഗ് സ്‌കൂകൂള്‍ പ്രതിനിധീകരിച്ച് എം.പി. നൗഷാദ്, പ്രസാദ് ജിഎംഡി, വിനോദ് ഒമേഗ, ഷാജു സിറ്റി, റമീസ് ആറങ്ങാടി സംബന്ധിച്ചു.

 

error: Content is protected !!