പള്ളിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണന മേള ആരംഭിച്ചു; പഞ്ചായത്ത് പ്രസിഡന്റ് ശോഭന ടീച്ചര്‍ വിപണന മേള ഉദ്ഘാടനം ചെയ്തു

പള്ളിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണന മേള ആരംഭിച്ചു. ഓഗസ്റ്റ് 21 മുതല്‍ 24 വരെ ബേക്കല്‍ ജംഗ്ഷനിലും, പള്ളിക്കര പഞ്ചായത്ത് പരിസരത്തുമായി ആണ് വിപണന മേളസംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ് ശോഭന ടീച്ചര്‍ വിപണന മേള ഉദ്ഘാടനം ചെയ്തു.
സി ഡി എസ് ചെയര്‍പേഴ്‌സണ്‍ എം.ബീന അധ്യക്ഷത വഹിച്ചു.ജില്ലപഞ്ചായത്ത് അംഗം ടി വി . രാധിക ആദ്യ വില്‍പ്പന ഏറ്റു വാങ്ങി .വിവിധ തരം സംരംഭക ഉല്‍പ്പന്നങ്ങള്‍, ജെ എല്‍ ജി ഉല്‍പ്പന്നങ്ങള്‍, എച്ച് ഉല്‍പ്പന്നങ്ങള്‍, നാടന്‍ പൂവന്‍ കോഴി, ചെണ്ടുമല്ലി എന്നിവ വിതരണത്തിന് ഉണ്ടായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദ,ഭരണ സമിതി അംഗങ്ങള്‍, സി ഡി എസ് അംഗങ്ങള്‍, സപ്പോര്‍ട്ടിംഗ്സ്റ്റാഫ്, എഡിഎസ്അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഉപസമിതി കണ്‍വീനര്‍മാരായ എന്‍.ഭാരതി സ്വാഗതവും, പി കെ സുമലത നന്ദിയും പറഞ്ഞു

 

error: Content is protected !!