കാഞ്ഞങ്ങാട്: നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്,പി.ജി. കൊമേഴ്‌സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികളെ ആദരിക്കുന്ന ‘സല്യൂട്ട് ഡേ’ സംഘടിപ്പിച്ചു. അക്കാദമിക രംഗം,കലാ-കായികം, എന്‍.എസ്.എസ്., എന്‍.സി.സി. തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ഥികളെയാണ് ചടങ്ങില്‍ ആദരിച്ചത്.
ജില്ലാ പോലീസ് സൂപ്രണ്ട് പി നിധിന്‍ രാജ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി. വി. റീജ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജര്‍ കെ. രാമനാഥന്‍ മുഖ്യപ്രഭാഷണം നടത്തി . അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ. കെ.വി. മുരളി, ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്റര്‍ എ. വി . മിഥുന്‍ എന്‍എഎസ് കോളേജ് അലുമ്‌നി അസോസിയേഷന്‍ സെക്രട്ടറി ക്യാപ്റ്റന്‍ ഡോ. നന്ദകുമാര്‍ കോറോത്ത് എന്നിവര്‍ സംസാരിച്ചു. കൊമേഴ്‌സ് വിഭാഗം , ബി.കോം 2013-16 ബാച്ച് അലുമ്‌നി പ്രതിനിധി ഹരിദാസ് നമ്പ്യാര്‍, യൂണിയന്‍ ജനറല്‍ സെക്രട്ടറി പി. യു. മിഥുന്‍ എന്നിവര്‍ സംസാരിച്ചു.
പി. ജി. കൊമേഴ്‌സ് വിഭാഗം മേധാവി എ. സബിത സ്വാഗതവും അസി. പ്രൊഫസറും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ എം. ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.
