ഗുരുവായൂരപ്പന്റെ മുന്നില്‍ സുമംഗലിയായി ബിഗ്ബോസ് വിന്നര്‍ അനുമോള്‍; ആശീര്‍വാദമേകാന്‍ സുരേഷ് ഗോപിയും

തൃശൂര്‍: നടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും ബിഗ്ബോസ് റിയാലിറ്റി ഷോ വിന്നറുമായ അനുമോള്‍ വിവാഹിതയായി. തമിഴ് നടനായ ഭുവനേഷ് ആണ് വരന്‍. ഗുരുവായൂരില്‍ വച്ച് ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു വിവാഹം.മലയാളികളുടെ പ്രിയ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും വിവാഹ ചടങ്ങില്‍ എത്തി. സുരേഷ് ഗോപി ഇതുവരെയും അനുഗ്രിച്ച ശേഷം ‘ കൈ പിടിച്ചോ’ എന്നും, ‘ഇനി ഈ കൈ ഒരിക്കലും വിടരുത്’ എന്നും അദ്ദേഹം പറയുന്നതും വീഡിയോയില്‍ കാണാം. അതേസമയം ഇന്നലെ തന്നെ അനുമോള്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന സൂചനകള്‍ ലഭിച്ചിരുന്നു. ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം എന്ന രീതിയില്‍ അനുമോള്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം പങ്കുവെച്ച ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയത് ഷിയാസ് തുടങ്ങിയ നിരവധി പേര്‍ ആശംസകള്‍ അറിയിച്ച പോസ്റ്റിന് താഴെ കമന്റ് ചെയ്തു .കൂടാതെ ആരാധകരും അനുമോളുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് ആശംസകള്‍ അറിയിച്ചു രംഗത്തെത്തിയിരുന്നു.

 

error: Content is protected !!