സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി. സുജാതക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍

മാവുങ്കാല്‍ : മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിന് സിവില്‍ ഓഫീസര്‍ സി. സുജാത അര്‍ഹയായി.
നിലവില്‍ കാസര്‍കോട് ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോയില്‍ സിനിയര്‍ സിവില്‍ പോലിസ് ഓഫിസറായി ജോലി ചെയ്യുന്നു. ജില്ലയില്‍ നിന്നും ഈ വര്‍ഷത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ ഏക വനിത പോലീസ് ഉദ്യോഗസ്ഥയാണ്. 2007 പോലീസില്‍ ചേര്‍ന്ന സുജാത ഹോസ്ദുര്‍ഗ്, രാജപുരം, അമ്പലത്തറ, കാസര്‍കോട് ,
മേല്‍പറമ്പ്, വനിതാ സെല്ല് കാസര്‍കോട് , വനിതാ പോലീസ് സ്റ്റേഷന്‍ കുമ്പള എന്നി പോലീസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. മാവുങ്കല്‍ കാട്ടുകുളങ്ങര സ്വദേശിനിയാണ്. ഭര്‍ത്താവ് സുകുമാരന്‍ കാട്ടുകുളങ്ങര.മക്കള്‍ സ്‌നേഹ (പി എച്ച് ഡി വിദ്യാര്‍ഥിനി തിരുപ്പൂര്‍),സഞ്ജയ്, സൗരവ് , ( ഇരുവരും എന്‍ജിനീയര്‍ ബാംഗ്ലൂര്‍ ) . അട്ടോങ്ങാനം വെള്ളമുണ്ടയിലെ പരേതരായ കൃഷ്ണന്‍, ഭാര്‍ഗവി എന്നിവരുടെ മകളാണ്.

 

error: Content is protected !!