മുന്നാട് : സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ മുന്നാട് പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രത്തില്‍ 2025 -26 വര്‍ഷത്തില്‍ ജെഡിസി പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിക്ക് 2024-25 വര്‍ഷത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നല്കുന്ന പ്രഥമ മഴവില്പ്രതിഭ അവാര്‍ഡ് ധന്യ കാനത്തൂരിന് സമ്മാനിച്ചു. ക്യാഷ് അവാര്‍ഡും ഫലകവുമാണ് പുരസ്കാരം.
മുന്നാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.കുഞ്ഞിരാമന് അവാര്‍ഡ് സമര്‍പ്പണവും പ്ലാനിംഗ് ഫോറം ഉദ്ഘാടനം നടത്തി. പ്രിന്‍സിപ്പാള്‍ പി.സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന വിപി പ്രശാന്തിന്റെ സ്മരണക്ക് സഹ വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ എഡോവ്മെന്റ് വിതരണവും നടന്നു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ബി.സുരേഷ്, ശ്രീജിത്ത് മഞ്ചക്കല്‍, ടി. മഹേഷ്, കെ.ജുനേഷ്, കെ. മഹേഷ് കുമാര്‍, അധ്യാപകരായ വി.സ്മിത , ജെനി.ഒ.രാജ്, കെ.മിനി, വിദ്യാര്‍ത്ഥികള്‍, മഴവില്പ്രതിഭ അവാര്‍ഡ് കമ്മിറ്റി സെക്രട്ടറി പ്രമോദ് കാലിയടുക്കം, പ്രശാന്ത് നമ്പ്യാര്‍ പെരിയ , വൈശാഖ് പേരടുക്കം, അനുമോദനം ഏറ്റുവാങ്ങിയ കെ.ധന്യ , കെ. മിലന് എന്നിവര്‍ സംസാരിച്ചു. പ്ലാനിംഗ് ഫോറം കണ്‍വീനര്‍ ടിബി.ബിബിന്‍ സ്വാഗതവും, പിഎസ് സുചിത്ര നന്ദിയും പറഞ്ഞു.
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, ജെഡിസി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
