വന്ദേമാതരമെന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുന്ന മന്ത്രിമാരും എംഎല്‍എമാരുമാണ് കേരളത്തിലുള്ളത് : എ. വേലായുധന്‍; സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി തിരംഗ യാത്ര സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: വന്ദേമാതരം എന്ന് കേള്‍ക്കുമ്പോള്‍ നെറ്റി ചുളിയുന്ന മന്ത്രിമാരും എംഎല്‍എമാരു മാണ് കേരളത്തിലുള്ള യെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധന്‍. സ്വാതന്ത്ര്യത്തിന്റെ 80-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച തിരംഗ യാത്രയുടെ സമാപനത്തില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിയോടൊപ്പം പോരാടിയ വിപ്ലവത്തിന്റെ രാജകുമാരനായിരുന്നു വീരസവര്‍ക്കര്‍ . സാതന്ത്ര സമരവുമായി ബന്ധപ്പെട്ട് 27 വര്‍ഷകാലമാണ് അദ്ദേഹം ജയില്‍വാസത്തില്‍ കഴിഞ്ഞതെന്നും അനുഭവിച്ചത്. അദ്ദേഹത്തെയാണ് ദേശസ്‌നേഹം ഇല്ലാത്ത ചിലര്‍ പുച്ഛിച്ചു തള്ളുന്ന യെന്നും , ഭാരതത്തെ ലോകത്തിന്റെ ഗുരു സ്ഥാനത്ത് എത്തിക്കുന്നവരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്നും ആരംഭിച്ച തിരംഗ യാത്ര ഹോസ്ദുര്‍ഗില്‍ സമാപിച്ചു. സമാപനയോഗം റിട്ടേഡ് ഹവില്‍ദാരും പൂര്‍വ്വ സൈനിക സേന പരിഷത്ത് ജില്ലാ പ്രസിഡന്റ് പി. രാജീവന്‍ പാലോട്ട് ഉദ്ഘാടനം ചെയ്തു. ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് എം.പ്രശാന്ത് അധ്യക്ഷനായി. റിട്ട. ഹവില്‍ദാര്‍ കെ. നാരായണന്‍, റിട്ട.സുബൈദാര്‍ ബി. എം. കിഷോര്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. ബല്‍രാജ് , എച്ച് . ആര്‍. സുകന്യ,ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍. അശോ കുമാര്‍, അഡ്വ.രമേശ് യാദവ്, അഡ്വ.പി. അരവിന്ദാക്ഷന്‍, രവീന്ദ്രന്‍ മാവുങ്കാല്‍,
മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ പി. പത്മനാഭന്‍ , ബിജിബാബു,കെ. കെ. വേണുഗോപാല്‍ വെള്ളരിക്കുണ്ട് മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമണി ,മണ്ഡലം സെക്രട്ടറിമാരായ എം. പ്രദീപ് കുമാര്‍, പി. മനോജ് കുമാര്‍, പി.നാരായണന്‍,വൈസ് പ്രസിഡന്റുമാരായ എച്ച്. ആര്‍. ശ്രീധരന്‍,വീണ ദാമോദരന്‍, ഗീതാ ബാബുരാജ്, മേഖലാ ഭാരവാഹികളായ കൃഷ്ണന്‍ അരയി , ചന്ദ്രന്‍ കല്ലുരാവി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അര്‍ജുന്‍ യോഗി , ജനറല്‍ സെക്രട്ടറി അഭിലാഷ് അത്തിക്കോത്ത്,മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ. ശോഭന തുടങ്ങിയ തിരംഗ
യാത്രക്ക് നേതൃത്വം നല്‍കി.

 

error: Content is protected !!