ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ നെല്‍കതിര്‍ നിറ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതുനന്മകളുടെയും പ്രതീകമായ നെല്‍കതിര്‍ നിറ ചടങ്ങ് ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്നു.
മേല്‍ശാന്തി തെക്കില്ലം മാധവന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ആചാരാനുഷ്ഠാനങ്ങളോടെയാണ് ചടങ്ങുകള്‍ നടന്നത്. പുതുവിളവിന്റെ സമൃദ്ധിയും നാടിന്റെ ഐശ്വര്യവും കുടുംബങ്ങളുടെ ക്ഷേമവും പ്രാര്‍ത്ഥിച്ചുകൊണ്ട് പൊന്‍കതിരുകള്‍ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. മടിയന്‍ കൂലോമുമായി ബന്ധപ്പെട്ട ക്ഷേത്രങ്ങളിലേക്കും തറവാടുകളിലേക്കും മുഹൂര്‍ത്തസമയത്ത് ക്ഷേത്രത്തില്‍നിന്ന് നെല്‍കതിര്‍ കൊണ്ടുപോകും. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ നെല്‍കതിര്‍ വീടുകളിലും ക്ഷേത്രങ്ങളിലും എത്തിക്കുന്നതിലൂടെ പുതുവിളവിന്റെ പുണ്യവും നന്മയും എല്ലാവരിലേക്കും പകരുകയാണ് ചടങ്ങിന്റെ പ്രധാന ലക്ഷ്യം.
ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

 

error: Content is protected !!