കോടോം ബേളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുന:സംഘടിപ്പിച്ചു

അമ്പലത്തറ: കോടോം ബേളൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സില്‍ അംഗങ്ങളുടെയും ശാഖ പ്രസിഡണ്ട്/ സെക്രട്ടറി മാരുടെയും പോഷക സംഘടനപ്രതിനിധികളുടെയും യോഗം കാലിച്ചനടുക്കം ലീഗ് ഓഫിസില്‍ വെച്ച് ചേര്‍ന്നു. യോഗം കാഞ്ഞങ്ങാട്മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി താജുദ്ധീന്‍ കമ്മാടം ഉല്‍ഘാടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡണ്ട് ഇബ്രാഹിം ഹാജി ഒടയംചാല്‍ അധ്യക്ഷം വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മുസ്തഫ തായന്നൂര്‍ ദുബൈ കെ.എം സി സി മലയോര മേഖല പ്രസിഡണ്ട് അബൂബക്കര്‍ ഹാജി എന്‍ ആര്‍ സി വാര്‍ഡ് മെമ്പര്‍ ടി.പി ഫാറൂഖ് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം ലത്തീഫ് അടുക്കം മണ്ഡലം പ്രവര്‍ത്തക സമിതി അംഗം കെ.എ.ഹമീദ് ഹാജി കാലിച്ചാംപാറ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹൈല്‍ നമ്പ്യാര്‍ കൊച്ചി പ്രസംഗിച്ചു. കെ.എം അബ്ദുല്‍ റഹ്‌മാന്‍ പാറപ്പള്ളി സ്വാഗതവും ഹംസ ഹാജി ഒടയംചാല്‍ നന്ദിയും പറഞ്ഞു. കെ.എം സി.സി പ്രതിനിധികളായ അന്‍വര്‍ അടുക്കം മജീദ് അടുക്കം പഞ്ചായത്ത്, ശാഖ ഭാരവാഹികളായ അബൂബക്കര്‍ നമ്പ്യാര്‍ കൊച്ചി എ.ശാഫി പാറപ്പള്ളി , ശൗക്കത്ത് നമ്പ്യാര്‍ കൊച്ചി. റഹ്‌മാന്‍ അമ്പലത്തറ ,മൊയ്തു അടുക്കം.മുഹമ്മദ് കുഞ്ഞിക്ലായിക്കോട്, ഉമ്മര്‍ ഒടയംചാല്‍. സംബന്ധിച്ചു. പഞ്ചായത്തില്‍ ചന്ദ്രിക ക്യാമ്പയിന്‍ പ്രവര്‍ത്തം ഊര്‍ജിതപ്പെടുത്താന്‍ തീരുമാനിച്ചു .പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുനസംഘടിപ്പിച്ചു. ഇബ്രാഹിം ഹാജി ഒടയംചാല്‍(പ്രസിഡണ്ട്). സുഹൈല്‍ നമ്പ്യാര്‍കൊച്ചി അബൂബക്കര്‍ നമ്പ്യാര്‍ കൊച്ചി(വൈസ് പ്രസിഡണ്ട്മാര്‍) , കെ.എം അബ്ദുല്‍ റഹ്‌മാന്‍ പാറപ്പള്ളി (ജനറല്‍ സെക്രട്ടറി), ശാഫി പാറപ്പള്ളി, ഹംസ ഹാജി ഒടയംചാല്‍ (ജോയിന്റ് സെക്രട്ടറിമാര്‍),ടി.പി ഫാറൂഖ് അടുക്കം (ട്രഷറര്‍) റഹ് മാന്‍ അമ്പലത്തറ (ചന്ദ്രിക കോഡിനേറ്റര്‍)

 

error: Content is protected !!