‘സമകാലീന സമൂഹവും ഇടതുപക്ഷ രാഷ്ട്രീയവും’ : സെമിനാര്‍ സംഘടിപ്പിച്ചു; കാഞ്ഞങ്ങാട് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ‘സമകാലീന സമൂഹവും ഇടതുപക്ഷ രാഷ്ട്രീയവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു പനത്തടി ഏരിയ സെക്രട്ടറി മനോജ് കുമാര്‍ ബാനം അധ്യക്ഷത വഹിച്ചു. സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളും ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടുകളും സംബന്ധിച്ച് സെമിനാറില്‍ വിശദമായ ചര്‍ച്ച നടന്നു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി കൃഷ്ണന്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ ശശി രാവണീശ്വരം, കെ ജി സജീവന്‍, ബാലകൃഷ്ണന്‍ കാലിക്കടവ്, എം. ശോഭന എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി പി ദാമോദരന്‍ സ്വാഗതം പറഞ്ഞു.
കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന സമ്മേളനം ആഗസ്റ്റ് 16, 17 തീയതികളില്‍ കാസര്‍കോട് വെച്ചാണ് നടക്കുന്നത്.

 

error: Content is protected !!