കാഞ്ഞങ്ങാട്: കാറില്‍ കട ത്തുകയായിരുന്ന 56.306 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കള്ളാറില്‍ വാടകയ്ക്ക് താമസിക്കുന്ന അമ്പലത്തറ, പാറപ്പള്ളി, കാട്ടിപ്പാറയിലെ മുഹമ്മദ് ആഷിഖി (30) നെയാണ് എ ക്‌സൈസ് സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ വി.വി. പ്രസന്നകുമാറും സംഘവും അറസ്റ്റു ചെയ്തത്.
രഹസ്യ വിവരത്തെ തു ടര്‍ന്നാണ് മുഹമ്മദ് ആഷി ഖിനായി എക്‌സൈസ് സം ഘം വല വിരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ കള്ളാര്‍ ടൗണില്‍ വച്ച്
കെ എല്‍ 86 -8389 നമ്പര്‍ സ്വിഫ്റ്റ് കാറില്‍
തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. എക്‌സൈസ് സംഘ ത്തില്‍ പ്രിവന്റീവ് ഓഫീ സര്‍മാരായ കെ. ഉണ്ണികൃഷ് ണന്‍, ജോസഫ് അഗസ്റ്റില്‍, പി. മനോജ്, ടി.വി ഗീത, സി വില്‍ എക്‌സൈസ് ഓഫീ സര്‍ ടിവി അതുല്‍, ഡ്രൈവര്‍ മൈക്കിള്‍ എന്നിവരും ഉണ്ടായിരുന്നു
