വിഡി സതീശന്റേത് ബ്രിട്ടീഷുകാരെ അനുസ്മരിപ്പിക്കുന്ന ഭരണം: പികെ കൃഷ്ണദാസ്

കുമ്പള: വന്ദേമാതരം പോലുള്ള ദേശീയോദ്ഗ്രഥനത്തിന്റെ ഗീതത്തെ പോലെ കാണുകയും ആലപിക്കാന്‍ നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്ത് വിഡി സതീശന്‍ ഭാരത വിഭജന കാലത്തെ ബ്രിട്ടീഷ് ഭരണത്തെ അനുസമരിപ്പിക്കുന്നുവെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. രാഷ്ട്ര സ്വാഭിമാന സമിതിയുടെ ആഭിമുഖ്യത്തില്‍ കുമ്പള നഗരത്തില്‍ സംഘടിപ്പിച്ച ജില്ലാ തലാ തിരംഗ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജവഹര്‍ലാല്‍ നെഹ്റുവും പിസി ജോഷിയും മുഹമ്മദലി ജിന്നയുമായിരുന്നു ഭാരത വിഭജത്തിന് നേതൃത്വം നല്‍കിയവര്‍. എട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഭാരതത്തെ വിഭജിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മത – വര്‍ഗീയ ശക്തികളും കൈ കോര്‍ക്കുകയാണ് വിദ്യാര്‍ത്ഥി സമരത്തിന്റെ മറവില്‍ കേന്ദ്രസര്‍ക്കാരിനെ അടിമറിക്കാനാണ് രാഹുല്‍ ഗാഡിയും ഇണ്ടി മുന്നണിയും ശ്രമിച്ചതെന്നും ഭാരതത്തെ ഏതെങ്കിലും തരത്തില്‍ വിഭജിക്കാനുള്ള നീക്കത്തെ ദേശസ്നേഹികള്‍ ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബിജെപി ജില്ലാ പ്രസിഡന്റ് എം എല്‍ അശ്വിനി അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രന്‍, സതീഷ് ചന്ദ്ര ഭണ്ഡാരി, അഡ്വ. ബാലകൃഷ്ണ ഷെട്ടി, രാമപ്പ മഞ്ചേശ്വരം, എ
പ്രമീള സി. നായിക്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.ആര്‍. സുനില്‍, എന്‍. ബാബുരാജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. രമേഷ്, മുരളീധര്‍ യാദവ്, കുമ്പള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിക്രം പൈ, മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്‌നാനി ഷാന്‍ബാഗ്, കാറടുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ജനനി എന്നിവര്‍ സംസാരിച്ചു.

ഹോളി ഫാമിലി വിദ്യാലയ പരിസരത്ത് നിന്നും ആരംഭിച്ച തിരംഗ യാത്രയില്‍ ത്രിവര്‍ണ്ണ പതാകയേന്തി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.

 

error: Content is protected !!