അമ്പലത്തറ : ഒക്ടോബര്‍ 27 മുതല്‍ 31 വരെ ജി. വി. എച്ച്.എസ്.എസ് അമ്പലത്തറയില്‍ വച്ച് നടക്കുന്ന അറുപത്തിയഞ്ചാ മത് ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സംഘാടകസമിതി ചെയര്‍പേഴ്‌സണുമായ ഡോ. സി. കെ. സബിത അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി. കൃഷ്ണകുമാര്‍, എ. സുനിത, സംഘാടകസമിതി വൈസ് ചെയര്‍മാന്‍മാരായ പി. എ. ബാബു, കെ. വി. പ്രശാന്ത്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ. സുരേന്ദ്രന്‍, സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജയകുമാര്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് രാജന്‍ മീങ്ങോത്ത്, സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ നാരായണന്‍ അമ്പലത്തറ, വളണ്ടിയര്‍ കമ്മിറ്റി ചെയര്‍മാന്‍ എന്‍. മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ പി.വി.രാജേഷ് സ്വാഗതവും പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ രാജേന്ദ്രന്‍ മീങ്ങോ ത്ത് നന്ദിയും പറഞ്ഞു.
