മാവുങ്കാല്‍ : ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത് കേരള കാഞ്ഞങ്ങാട് യൂനിറ്റിന്റേയും അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഗാ സ്‌പെഷ്യലിറ്റി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സം ഘടിപ്പിച്ചു.അടിയാര്‍കാവ് കാരണവര്‍ ചന്ദ്രബാബു മേലടുക്കം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സുകുമാരന്‍ പെരിയച്ചൂര്‍, രാജു പാണത്തൂര്‍, മാതൃസമിതി പ്രവര്‍ത്തകര്‍,സംക്രമപൂജ സമിതി പ്രവര്‍ത്തകര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഡോ. വിവേക് സുധാകരന്റെ നേതൃത്വത്തില്‍ ജില്ലയിലെ പതിനാറോളം ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികളെ പരിശോധിച്ചു. അസ്ഥിരോഗങ്ങള്‍, വയര്‍ സംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള പരിശോധനയും മരുന്നുകളും സൗജന്യമായി വിതരണം ചെയ്തു. ഷുഗര്‍ , ബ്ലഡ് പ്രഷര്‍ എന്നിവ സൗജന്യമായി നിര്‍ണയംനടത്തി.
