രാജപുരം : വയമ്പ് ഊര് കൂട്ടായ്മ സംഘടിപ്പിച്ച ലോക ആദിവാസി ദിനാചാരണവും, ലൈബ്രറി ഉദ്ഘടാനവും വയമ്പ് കമ്മ്യുണിറ്റി ഹാളില്‍ വച്ച് നടന്നു. ഗോത്ര ഗവേഷകയും കവിയുമായ ധന്യ വേങ്ങച്ചേരി ഉദ്ഘടാന കര്‍മ്മം നിര്‍വ്വഹിച്ചു. സംസാരിച്ചു. ഊര് കൂട്ടായ്മയ്ക്കുള്ള ലൈബ്രറി ഗോത്ര കവി പ്രകാശ് ചെന്തളം തുറന്ന് കൊടുത്തു. ഊര് കൂട്ടായ്മ ഉപദേശക സമിതി അംഗം സി.കൃഷ്ണന്‍, ഊര് മൂപ്പന്‍ ബി. ചന്ദ്രന്‍, എസ് ടി പ്രമോട്ടര്‍ കെ. രമ ,സംരക്ഷണ സമിതി ട്രഷറര്‍ വി. ശ്യാം പ്രസാദ് എന്നിവര്‍ സംസാരിച്ചു. ആദിവാസി ദിനാചരണത്തിന്റ പ്രസക്തി എന്ന വിഷയത്തില്‍ എം. ജയചന്ദ്രന്‍ ചാമക്കുഴി ക്ലാസെടുത്തു.
