ഉമാനാഥറാവു ജി സ്മൃതിദിനത്തില്‍ മാവുങ്കാലില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു; ബി.ജെ.പി.ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രന്‍ മാവുങ്കാല്‍ ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍ : ഉമാനാഥ റാവു സേവാട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉമാനാഥ റാവു ജി ഇരുപത്തിയെട്ടാം സ്മൃതിദിനത്തില്‍
പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബി.ജെ.പി.ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രന്‍ മാവുങ്കാല്‍ ഉദ്ഘാടനം ചെയ്തു. ദേശീയതയ്ക്ക് വേണ്ടിയുള്ള പോരാട്ടവും ,അദേഹം ഉയര്‍ത്തിയ ആദര്‍ശ്ശവും എന്നും നിലനില്‍ക്കുമെന്നും ഉമാനാഥ റാവുജിയെ അനുസ്മരിച്ചു കൊണ്ട് ഉദ്ഘാടകന്‍ പറഞ്ഞു.സേവാട്രസ്റ്റ് സെക്രട്ടറി കെ.വി.ബാബു അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. അജാനൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗംഗാധരന്‍ ആനന്ദാശ്രമം, മടിക്കൈ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രതീഷ് കല്യാണം, സേവാട്രസ്റ്റ് ട്രഷറര്‍ ഭാസ്‌ക്കരന്‍ ചെമ്പിലോട്, ഗോപാലകൃഷ്ണന്‍ കല്യാണം, ഗോപാലന്‍ മാവുങ്കാല്‍ എന്നിവര്‍ സംസാരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് രാജീവന്‍ സ്വാഗതവും ട്രസ്റ്റ് കമ്മിറ്റി അംഗം ബാബു കൊടവലം നന്ദിയും പറഞ്ഞു.

 

error: Content is protected !!