അടിയാര്‍ക്കാവില്‍ സൗജന്യ മെഗാ സ്‌പെഷ്യലിറ്റി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നാളെ

മാവുങ്കാല്‍ :ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോപ്പത് കേരള കാഞ്ഞങ്ങാട് യൂനിറ്റിന്റേയും അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഗാ സ്‌പെഷ്യലിറ്റി ഹോമിയോ മെഡിക്കല്‍ ക്യാമ്പ് 9 ന് രാവിലെ 9.30 മുതല്‍ 2 മണി വരെ അടിയാര്‍ക്കാവില്‍ വെച്ച് നടക്കും. അസ്ഥിരോഗങ്ങള്‍,അലര്‍ജി, ശിശു രോഗങ്ങള്‍, ഉദരസംബന്ധമായ അസുഖങ്ങള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക ചികിത്സ.എല്ലാ അസുഖങ്ങള്‍ക്കുമുള്ള പരിശോധനയും മരുന്നുകളും സൗജന്യമായി ലഭിക്കുന്നതാണ്. ഡോ. വിവേക് സുധാകരന്‍, ഡോ. രജിത റാണി, ഡോ. അഞ്ജു എം ജി ,
ഡോ. ജയശങ്കര്‍ , ഡോ.ഐശ്വര്യ കെ, ഡോ.ധനലക്ഷ്മി കെ വൈ , ഡോ.റിമ രാജ്, ഡോ. മുഫീദ കൊളവയല്‍,
ഡോ. ഫാത്തിമ ഫമ്‌നാസ് , ഡോ. സന്ദീപ്ത രാഗ് .പി , ഡോ. ദീപ ശങ്കര്‍, ഡോ. സ്വാതി കെ, ഡോ. അഹ്ന കെ എസ് ,
ഡോ. രേവതി സി എം , ഡോ. ശ്യാമള സി കെ , ഡോ. അശ്വിനി. കെ വി , ഡോ. ശ്രീനിഷ് ടി കെ തുടങ്ങി
കാസര്‍കോട് ജില്ലയിലെ പ്രമുഖ ഡോക്ടര്‍മാര്‍ ഹോമിയോ പങ്കെടുക്കുന്നു. ഉച്ചയ്ക്ക് 1മണിക്ക് ഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.റെജിസ്‌ട്രേഷന് വേണ്ടി താഴെ കാണുന്ന നമ്പറുകളില്‍ വിളിക്കുക.
9074577579, 9744694365,7025997347.

 

error: Content is protected !!