അസുഖബാധിതയായി ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; മുന്‍ സ്റ്റീലേജ് ഉടമ മാടപ്പള്ളി മാത്തുക്കുട്ടിയുടെ ഭാര്യ ജെയിന്‍ മാത്യു ആണ് മരിച്ചത്

കാഞ്ഞങ്ങാട്: അസുഖബാധിതയായി ചികിത്സയിലായിരുന്ന പടന്നക്കാട്ടെ വീട്ടമ്മ മരിച്ചു. മുന്‍ സ്റ്റീലേജ് ഉടമ മാടപ്പള്ളി മാത്തുക്കുട്ടിയുടെ ഭാര്യ ജെയിന്‍ മാത്യു (67) ആണ് മരിച്ചത്. ഏറെ നാളായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മക്കള്‍: നോബിള്‍ മാത്യു (എന്‍ജിനീയര്‍, ബംഗളൂരു), ഡിവിള്‍ മാത്യു (ഡെന്റിസ്റ്റ്, ബഹ്‌റൈന്‍). മരുമക്കള്‍: ഹന്ന ജയിംസ് (മൂവാറ്റുപുഴ), എസ്ലി മാത്യു (ബഹ്‌റൈന്‍). സഹോദരങ്ങള്‍: സിസിലി (പെരുമ്പാവൂര്‍), ലിസി (ബംഗളൂരു), ബേബി (എറണാകുളം), പരേതരായ ജോണ്‍ എന്‍.പി. (ചാലക്കുടി), വില്യംസ് എന്‍.പി. (കൊരട്ടി), ആലീസ് (ചാലക്കുടി).സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10ന് സ്വഭവനത്തില്‍ ആരംഭിക്കും. തുടര്‍ന്ന് 11ന് ചെറുപുഴ കാക്കയംചാല്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

 

error: Content is protected !!