തെന്നിന്ത്യന്‍ ഗായിക എസ്.ജാനകിയുടെ ഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് കരികടവ് കൈരളി വായനശാല ആന്റ് ഗ്രന്ഥാലയം തേനും വയമ്പും പരിപാടി നടത്തി. സിനിമ സംഗീത സംവിധായകന് കമല്‍നാഥ് പയ്യന്നൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ വി കെ രതീശന് അനുസ്മരണ പ്രഭാഷണം നടത്തി. പ്രാദേശിക കലാകാരന്മാര് ഗാനങ്ങള്‍ ആലപിച്ചു.ഗ്രന്ഥാലയം പ്രസിഡന്റ് പി.സുകുമാരന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ദാമോദരന്‍ സ്വാഗതവും താലൂക്ക് കൗണ്‍സില്‍ അംഗം എം സുരേഷ് നന്ദിയും പറഞ്ഞു.
