ജീവിത ശൈലീ രോഗ നിര്‍ണ്ണയ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി; കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ അമ്പലത്തറ പോലീസ് സ്റ്റേഷന്‍ സബ് -ഇന്‍സ്പെക്ടര്‍ എം വി .പ്രകാശന്‍ ഉദ്ഘാടനം ചെയ്തു

അമ്പലത്തറ : കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പ് ജില്ല ഹോമിയോ ആശുപത്രി ആയുഷ്മാന്‍ഭവ യൂണിറ്റ് , അമ്പലത്തറ ജനമൈത്രി പോലീസ്, പുല്ലൂര്‍ -പെരിയ പഞ്ചായത്ത് പേരൂര്‍ എ ഡി എസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കേശവ്ജി സ്മാരക പൊതുജന വായനശാലയില്‍ വച്ച് ജീവിതശൈലി രോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ സബ് -ഇന്‍സ്പെക്ടര്‍ പ്രകാശന്‍ എം വി ഉദ്ഘാടനം ചെയ്തു. വായനശാല ജോയിന്‍ സെക്രട്ടറി പി വി.ജയരാജ് സ്വാഗതം പറഞ്ഞു. അമ്പലത്തറ ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ പ്രമോദ് ടി വി അധ്യക്ഷന്‍ ആയിരുന്നു. സി ഡി എസ് മെമ്പര്‍ സലീന റഫീഖ് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ജില്ല ഹോമിയോ ആശുപത്രി എന്‍ എ എം മെഡിക്കല്‍ ഓഫീസര്‍ ഡോ : സുനീറ ഇ കെ പദ്ധതി അവലോകനം നടത്തി. ഡോ ദിവ്യ, ഡോ : മേഘ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. എ ഡി എസ് സെക്രട്ടറി ഉഷ നന്ദി പറഞ്ഞു.

error: Content is protected !!