ശ്രീശൈലം ദേവീക്ഷേത്രത്തില്‍ മാതൃസമിതി രൂപീകരിച്ചു

പെരിയ: ശ്രീശൈലം ദേവീക്ഷേത്രം മാതൃസമിതി ഓം ശ്രീ മഠത്തിന്റെ മൂലക്ഷേത്രമായപെരിയ ശ്രീശൈലം ദേവീക്ഷേത്രത്തില്‍ മാതൃസമിതി രൂപീകരിച്ചു. അഖണ്ഡ ഭാരത സനാതനസന്ത് സമിതിദേശീയ അധ്യക്ഷനും ക്ഷേത്ര തന്ത്രിയുമായ മഹാമണ്ഡലേശ്വര്‍ സ്വാമിഓം ശ്രീ വിദ്യാനന്ദ സരസ്വതി, മഠാധിപതി മാതാ ശ്രീ ഓം ഓം ശ്രീ ശിവജ്ഞാനമായി സരസ്വതി എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു. സ്വര്‍ണലത ബാലചന്ദ്രന്‍( പ്രസിഡന്റ്),രാധാ വേലായുധന്‍, ഗീതറാണി, ഗീതകൃഷ്ണകുമാര്‍, തങ്കമണി കൃഷ്ണന്‍ (വൈസ് പ്രസിഡന്റുമാര്‍), പ്രസന്ന കൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), ശ്രീവിദ്യ ബാലകൃഷ്ണന്‍, പ്രസന്ന വേണുഗോപാല്‍ (സെക്രട്ടറിമാര്‍), ജയശ്രീ പീതാംഭരന്‍ (ട്രഷറര്‍) തുടങ്ങി 21 കമ്മിറ്റിയെ തെരഞ്ഞെടുത്തു. സേവാസമിതി അധ്യക്ഷന്‍ പി മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്വാമിജിയും മാതാ ശ്രീയും യാഗത്തെക്കുറിച്ച് മുമ്പോട്ട് വരാനിരിക്കുന്ന പൂജാ ഹോമങ്ങളെക്കുറിച്ച് വിശദീകരിച്ചു, 2027 മഹായാഗവും ആഷാഡമാസ വര മഹാലക്ഷ്മിപൂജയും സമുചിതമായി ആഘോഷിക്കുന്നതിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തു സേവാസമിതി അംഗങ്ങളായ പി.ഗോപിനാഥന്‍ നായര്‍, കൃഷ്ണന്‍ നായര്‍ മേലത്ത്, വൈസ് പ്രസിഡന്റ് ബാലചന്ദ്രന്‍ , സെക്രട്ടറി അനന്തന്‍ ചെക്യാര്‍പ്പ്, പി കൃഷ്ണന്‍ അലട്ടുടുക്കം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി.പുരുഷോത്തമന്‍നായര്‍ സ്വാഗതവും ട്രഷറര്‍ പി. നാരായണന്‍ നായര്‍ കിഴക്ക് വീട് നന്ദിയും പറഞ്ഞു

 

error: Content is protected !!