കാസര്‍കോട്: റിട്ട. എസ് ഐ ധന്‍രാജി(65)നെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ ധന്‍രാജ് കാസര്‍കോട്, പാറക്കട്ടയില്‍ വീടു വച്ച് താമസിച്ചു വരികയായിരുന്നു. ഇന്ന് രാവിലെയാണ് ധന്‍രാജിനെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലി നോക്കിയിരുന്ന ധനരാജ് മികച്ച കുറ്റാന്വേഷകനായിരുന്നു. കാസര്‍കോട് ക്രൈംബ്രാഞ്ച് യൂണിറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ചെര്‍ക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ഓഫീസറായി ജോലി നോക്കിയിരുന്നു. ആരോഗ്യ കാരണങ്ങളില്‍ രണ്ടു മാസം മുമ്പ് ജോലിയില്‍ നിന്നു ഒഴിവാക്കിയിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്.
റിട്ട. എസ് ഐ ധന്‍രാജ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
