കാഞ്ഞങ്ങാട്: അക്കാലത്തില്‍ അന്തരിച്ച സിപിഐഎം ചെമ്മട്ടം വയല്‍ ബ്രാഞ്ച് അംഗവും നിര്‍മ്മാണ തൊഴിലാളി യൂണിയന് സിഐടിയു ബല്ല ഡിവിഷന് സെക്രട്ടറിയും ആയിരുന്ന യേശുദാസിന്റെ കുടുംബത്തിനെ സഹായിക്കുന്നതിനായി സിപിഐഎം ബല്ല ലോക്കല്‍ കമ്മിറ്റിയും സിഐടിയു കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയും ചേര്‍ന്നുള്ള ജനകീയ കമ്മിറ്റി പിരിച്ചെടുത്ത 6 ലക്ഷം രൂപ കുടുംബ സഹായ ഫണ്ട്, അദ്ദേഹത്തിന്റെ മാതാവ്, ഭാര്യ, മകന് എന്നിവര്‍ക്ക് കൈമാറി. സിപിഐഎം ജില്ല സെക്രട്ടറി എം രാജഗോപാലന്‍ കുടുംബത്തിന് ഫണ്ട് കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചികിത്സാസഹായ കമ്മിറ്റി ചെയര്മാന് കെ വി രാഘവന് അധ്യക്ഷത വഹിച്ചു. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്മോഹന്‍, ഏരിയാ കമ്മിറ്റി അംഗംഎം പൊക്ലന്‍, നഗരസഭ കൗണ്‍സിലര്‍മാരായകെ വി രാധ, എ വി പ്രദീപ്,ബല്ല സ്കൂള്‍ പ്രിന്സിപ്പാള്സി വി അരവിന്ദന്, നിര്‍മ്മാണ തൊഴിലാളി യൂണിയന് കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി പി ദാമോദരന്‍, ബല്ലാ സ്കൂള്‍ പിടിഎ പ്രസിഡണ്ട്പി വേണുഗോപാലന്‍, കെ പി സഞ്ജയ്, ജെ പി രാഹുല്‍, കെ രഞ്ജിത്ത്, തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബ സഹായ കമ്മിറ്റി കണ്‍വീനര്‍ എന്‍ ഗോപി സ്വാഗതവും വൈസ് ചെയര്മാന് എസ് ഗോപാലകൃഷ്ണന് നന്ദിയും പറഞ്ഞു
