കാഞ്ഞങ്ങാട്:പവര്‍കട്ട് വിരുദ്ധ സമരത്തിന്റെ ഭാഗമായി സിപിഐഎം പ്രതിഷേധ വെളിച്ചം നടത്തി.
സിപിഐഎം ജില്ലാ സെക്രട്ടറി എം രാജഗോപാലന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി ഓഫീസില്‍ നടന്ന പ്രതിഷേധ വെളിച്ചം നടത്തി. ഏരിയ സെക്രട്ടറി കെ രാജ്‌മോഹന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ ശിവജി വെള്ളിക്കോത്ത്, മുഹമ്മദ് മുറിയനാവി, ലോക്കല്‍ സെക്രട്ടറി എന്‍ ഗോപി, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, പാര്‍ട്ടി അംഗങ്ങള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു
