ഇക്ബാല്‍ ഹൈസ്‌കൂള്‍ വിട്ടു കിട്ടാന്‍ പ്രക്ഷോഭവുമായി ഓര്‍ഫനേജ് കമ്മിറ്റി

കാഞ്ഞങ്ങാട്: ജില്ലയിലെ പ്രധാന എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളായ ഇഖ്ബാല്‍ ഹയര്‍ സെ ക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞ ങ്ങാട് മുസ്ലിം യത്തീംഖാനക്ക് വിട്ടുകിട്ടണമെന്നാവ ശ്യപ്പെട്ട് സ്‌കൂള്‍ അനധികൃതമായി കൈവശം വെ ച്ചിരിക്കുന്നവരുടെ വസതിയിലെക്കും സ്ഥാപനങ്ങളി ലെക്കും ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കം നിന്ന കാഞ്ഞങ്ങാട് അജാനൂര്‍ തീ രദേശ മേഖലകളുള്‍പ്പെടെ യുള്ള നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അ ക്ഷരവെളിച്ചമെത്തിക്കാന്‍ 1960കളില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്.മുഹമ്മദ് കോയ സാഹിബ് മുന്‍കൈയെടുത്ത് അനുവദിച്ചതാണ് അജാനൂര്‍ ഇഖ്ബാല്‍ സ്‌കൂള്‍.
തുടക്കത്തില്‍ അതിഞ്ഞാല്‍ അന്‍സാറുല്‍ ഇ സ്ലാംമദ്രസയിലായിരുന്നു സ്‌കൂളിന്റെ പ്രവര്‍ത്തനം. പിന്നീട് സ്‌കൂളിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ ഈ പ്രദേശത്തെ കര്‍ഷകരും ഉദാരമതികളും ചേര്‍ന്ന് സൗജന്യമാ യും തുച്ഛമായ വിലക്കു മൊക്കെ ഭൂമി നല്‍കി. സ് കൂള്‍ കെട്ടിടം നിര്‍മ്മാണ ത്തിനാവശ്യമായ ധനസമാഹരണത്തിന് നാട്ടിലെ സാധാരണക്കാരും സാമ്പത്തികമായി മെച്ചപ്പെട്ടവരും ഒരുപോലെ ഒപ്പം നി ന്നു.മണ്‍തിട്ടകളാല്‍ നിറഞ്ഞിരുന്ന ആ പ്രദേശം നിരപ്പാക്കി കെട്ടിട നിര്‍മ്മാ ണത്തിനാവശ്യമായ ഭൂമിയാക്കി മാറ്റാന്‍ പ്രദേശവാസികളുടെ കഠിനാദ്ധ്വാനം
വലിയ പങ്കുവഹിച്ചു. ഈ ദൗത്യത്തിന് ഡോ.എം.എ അഹമ്മദ്, വടക്കന്‍ അഹമ്മദ് ഹാജി, എം.ബി മൂസഹാജി, യു.വി മൊയ്തുഹാജി, എ പൂക്കുഞ്ഞ് സാഹിബ്, എച്ച്.എസ്.ഇ സ് ഹാബ്, പി.എം.മമ്മുഞ്ഞി ഹാജി തുടങ്ങിയ നമ്മുടെ നാട്ടുകാരും പരേതനായ കെ.എസ്. അ ബ്ദുള്ള ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളും നേതൃത്വം നല്‍കി.
ഡോ.എം.എ അഹമ്മദ് ചെയര്‍മാനായും എം.ബി മുസ ഹാജി സെക്രട്ടറിയായും ഒരു താത്ക്കാലിക കമ്മിറ്റി ഉണ്ടാക്കിയായിരുന്നു പ്രവര്‍ത്തനം. ഈ കാലത്തു ത ന്നെയാണ് കാഞ്ഞങ്ങാട് മു സലീം യതീംഖാനയും നി ലവില്‍ വന്നത്. രണ്ട് സ്ഥാപനങ്ങള്‍ക്കും വേണ്ടി ഗള്‍ഫു നാടുകളില്‍ നിന്നും മറ്റും ധന സമാഹരണം നട ത്തി രണ്ടിടങ്ങളിലും ഒരു പോലെ കെട്ടിടം പണികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. കാലക്രമേണ സ്ഥാപക നേതാക്കളില്‍ പലരും മരണപ്പെട്ടവരോടെ ഇഖ്ബാല്‍ സ്‌കൂള്‍ ഡോ.എം.എ അഹമ്മദിന്റെയും എം.ബി മൂസഹാജിയുടെയും നിയ ന്ത്രണത്തിലായി.
പിന്നീട് ഇരുവരുടെയും കാലത്തിനുശേഷം ഇരുവരുടെയും മക്കളായ എം.ബി അഷ്‌റഫ്, എം.ബി ബഷീര്‍, ഡോ.എം.എ.ഹാഫിസ്,ഡോ.എം.എ.അഫ്സല്‍ എ ന്നിവരുടെ നിയന്ത്രണത്തി ലായി. ഈ കാലയളവില്‍ അധ്യാപക – അനധ്യാപക നിയമനങ്ങള്‍, പ്ലസ് വണ്‍ മാനേജ്‌മെന്റ് സീറ്റുകള്‍ എ ന്നിവയുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ വരുമാനം സ്‌കൂളിന് ലഭിച്ചു. എന്നാല്‍ നാട്ടുകാരില്‍ നി ന്നും മറ്റും പിരിവെടുത്തും സമുദായ സ്‌നേഹികള്‍ ഒ ന്നിച്ചു നിന്നും ആരംഭിച്ച ഇ ഖ്ബാല്‍ സ്‌കൂളിന്റെ പ്രവര്‍ ത്തനങ്ങളില്‍ നിന്നും
കാഞ്ഞങ്ങാട് മുസ്ലീം യതീംഖാനയെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തപ്പെട്ടു.
സമുദായ സ്‌നേഹികളില്‍ നിന്നും പിരിച്ചെടു ത്തും ഉദാരമനസ്‌കരുടെ സഹായംകൊണ്ടും സ്ഥാപിച്ച സ്ഥാപനം ചിലര്‍ പാരമ്പര്യ സ്വത്ത് പോലെ കൈയ്യടക്കി വെച്ചതിനെതിരെ സമുദായത്തിന് അകത്ത് നിന്നും പു റത്തുനിന്നും ജനരോഷം ഉ യര്‍ന്നുവന്നതോടെ സ്‌കൂളും അനുബന്ധ സ്ഥാപനങ്ങളും നടത്തിപ്പും കാഞ്ഞങ്ങാട് മുസ്ലീം യതീംഖാനയ്ക്ക് തന്നെ വിട്ട് നല്‍കാന്‍ നില വിലുള്ള നടത്തിപ്പുകാരായ എം.ബി അഷ്‌റഫും മറ്റും തയ്യാറായി.
ഏതാണ്ട് 40 കോടി രൂപ മൂല്യമുള്ള സ്ഥാപനം യ തീംഖാനയ്ക്ക് കൈമാറുന്നതായി 2015ല്‍ ഇവര്‍ വാര്‍ ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചു. എന്നാലും പ്ര ഖ്യാപനം 5 വര്‍ഷത്തോളം നടപ്പിലായില്ല. ഇതേതുടര്‍ന്ന് വീണ്ടും വിമര്‍ശനം ഉയര്‍ന്നുവന്നപ്പോള്‍ 2020ല്‍ സ്‌കൂള്‍ നടത്തിപ്പുകാരായ സര്‍ മുഹമ്മദ് ഇഖ്ബാല്‍ ട്രസ്റ്റിന് വേണ്ടി വേണ്ടി എം.ബി.എം അഷ്‌റഫ്, എം.ബി.എം ബ ഷീര്‍, ഡോ.എം.എ ഹാഫി സ്, ഡോ.എം.എ അഫ്സല്‍ എന്നിവര്‍ വഖഫ് ആധാരം രജിസ്റ്റര്‍ ചെയ്ത് നമ്പര്‍,
ഡി.ഒ.സി (നമ്പര്‍ 814/2020)
യതീംഖാനയ്ക്ക് കൈമാറി. സ്‌കൂളും കെട്ടിടവും അനു ബന്ധസ്ഥാപനങ്ങളും രണ്ടര ഏക്കറോളം വരുന്ന സ്ഥലവും ഉള്‍പ്പെടെ മുഴുവന്‍ സ്ഥാവര ജംഗമ വസ് തുക്കളും സ്‌കൂളിന് കൈമാറുന്ന തരത്തിലായിരുന്നു ആധാരം. പ്ലസ്വണ്‍ മാനേജ്‌മെന്റ് സീറ്റുകളില്‍ 25% ആധാരം രജിസ്റ്റര്‍ ചെയ്ത തന്ന വാഖഫിമാര്‍ക്ക് സം വരണം ചെയ്ത് നിലനിര്‍ ത്താനും സ്‌കൂളിന്റെ ഭരണ ചുമതലയില്‍ ഇവരില്‍ നിന്ന് നാല് അംഗങ്ങളെയും ഉള്‍പ്പെടുത്താനുമായിരുന്നു ഉടമ്പടി. യതിംഖാനയുടെ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ഒരംഗം ഉള്‍ പ്പെടെയുള്ള നാല് അംഗങ്ങളെയും ചേര്‍ത്ത് 8 അംഗ മാ
നേജിംഗ് കമ്മിറ്റിയായിരു
ന്നു വിഭാവനം ചെയ്തത്.
എന്നാല്‍ വഖഫ് ആധാ ര പ്രകാരം ഉടമസ്ഥാധികാ രം യതീംഖാനയ്ക്ക് കൈമാറിയെങ്കിലും സ്‌കൂളിന്റെ ഭരണപരമായ നിയന്ത്രണം എം.ബി അഷ്‌റഫിന്റെയും ഡോ.എം.എ ഹാഫിസിന്റെയും യും കൈകളില്‍ കൈകളില്‍ തന്നെ തുടര്‍ന്നു. സ്‌കൂള്‍ യതീംഖാ നയ്ക്ക് കൈമാറിയെന്ന് പ്ര ഖ്യാപിച്ച 2015ന് ശേഷമുള്ള വരുമാനമോ കണക്കുകളോ ഇവര്‍ കൈമാറിയതുമില്ല.
ഇതും ചോദ്യം ചെയ്യപ്പെട്ടു. യതീംഖാനയ്ക്ക് അവകാശപ്പെട്ട സ്‌കൂളിന്റെ കോടിക്ക ണക്കിന് രൂപയുടെ വരുമാ നംവാങ്ങിയെടുക്കാന്‍ മുമ്പ ത്തെ യതീംഖാന കമ്മിറ്റി ക്ക് കഴിഞ്ഞതുമില്ല. ഇത് ഇ ക്കഴിഞ്ഞ യതീംഖാന ജനറല്‍ ബോഡിയില്‍ ചോദ്യം ചെയ്യപ്പെട്ടു. തുടര്‍ന്ന് 2024 ല്‍ അന്നത്തെ കമ്മിറ്റി ഭാ രവാഹികളെ മുഴുവന്‍ പുറ ത്താക്കി പുതിയ ഒരു ടീമി നെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തെരെഞ്ഞെടു ക്കുകയും ചെയ്തു.
ജനറല്‍ ബോഡി യോഗത്തില്‍ ഓഡിറ്റര്‍ അവതരി പ്പിച്ച റിപ്പോര്‍ട്ടില്‍ സ്‌കൂളിന് ആകെ 5 കോടി 90 ലക്ഷം രൂപയുടെ ലാഭവിഹിതം ഉ ണ്ടെന്നും പുതിയ കെട്ടിട നിര്‍മ്മാണത്തിന് വേണ്ടി രണ്ടേകാല്‍ കോടി രൂപ മാ റ്റിവെച്ചശേഷം 3 കോടി 65 ലക്ഷം രൂപ നീക്കിയിരിപ്പു ണ്ടെന്നും വ്യക്തമാക്കിയിരു ന്നു. എന്നാല്‍ ഈ തുക ആരുടെ കൈയ്യിലാണെ ന്നും എവിടെയാണെന്നും അംഗങ്ങള്‍ ചോദിച്ചപ്പോള്‍ അന്നത്തെ പ്രസിഡന്റ് ആ പണത്തിന്റെ ഉത്തരവാദി ത്തം ഏറ്റെടുക്കുകയും പ ണം 10 ദിവസത്തിനകം യ തീംഖാനയുടെ അക്കൗ ണ്ടില്‍ നിക്ഷേപിക്കുമെന്ന് ജനറല്‍ ബോഡി യോഗത്തില്‍ ഉറപ്പ് നല്‍കുകയും ചെയ്തു. നാളിതുവരെയാ യും ഈ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. യതീംഖാനയ്ക്ക് അവകാശപ്പെട്ട കോടികള്‍ ഇപ്പോഴും ഇവരുടെയൊക്കെ പോക്കറ്റില്‍ തന്നെയാ .
അതിനുശേഷവും 12 അധ്യാപക – അനധ്യാപക ജീ വനക്കാരുടെ നിയമനവും രണ്ട് അധ്യയന വര്‍ഷങ്ങ ളിലായി നിരവധി പ്ലസ് വണ്‍ മാനേജ്‌മെന്റ് സീറ്റു കളിലേക്കുള്ള പ്രവേശനവും നടന്നു.ഏതാണ്ട് 6 കോടിയോളം രൂപ ഈയിനത്തില്‍ മാ ത്രം ഇവരുടെ കൈവശം എത്തിച്ചേര്‍ന്നിട്ടുണ്ട്. നേരത്തെ നല്‍കേണ്ടതും പി ന്നീട് ലഭിച്ചതുമുള്‍പ്പെടെ ഏതാണ്ട് 10 കോടിയിലേറെ രൂപ യതീംഖാനയ്ക്ക് നല്‍കാതെ ഇവര്‍ ഇപ്പോഴും കൈവശം വെച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ ത്ഥ്യം.കഴിഞ്ഞ കമ്മിറ്റിയെ പു റത്താക്കി പുതിയ ഭരണസമിതി വന്നതോടെ കണക്കുകള്‍ ചോദിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ 2020ല്‍ രജിസ്റ്റര്‍ ചെയ്ത വഖഫ് ആ ധാരം തീര്‍ത്തും നിയമവി രുദ്ധമായി വ്യാജ രേഖകള്‍ ചമച്ച് പുതിയ ഭേദഗതികള്‍ ഉള്‍പ്പെടുത്തി വീണ്ടും ഒരു
ആധാരം കൂടി യതീംഖാന അറിയാതെ യതീംഖാനയു ടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇങ്ങനെ വ്യാജ ആ ധാരം സൃഷ്ടിക്കാന്‍ 6 ലക്ഷത്തോളം രൂപയുടെ മുദ്രപ ത്രവും യതീംഖാനയുടെ പേരില്‍ വാങ്ങിയിട്ടുണ്ട്.
എന്നതിന്റെ അര്‍ത്ഥം ആ സ്വത്തുക്കള്‍ ദൈവത്തിന് സമര്‍പ്പിക്കുക എന്നതാണ്. പിന്നീട് അത് ഒരിക്കലും ആരു വിചാരിച്ചാലും മാറ്റാന്‍ കഴിയില്ലെന്നാണ് ഇ സ്ലാമിക ശരിയത്തും മുസ്ലീം വ്യക്തി നിയമവും ഇന്ത്യന്‍ പീനല്‍ കോഡും വ്യക്തമാക്കുന്നത്. 2020ല്‍ യതീംഖാ നയുടെ പേരില്‍ വഖഫ് ചെയ്യപ്പെട്ട ആധാരം 4 വര്‍ഷം കഴിഞ്ഞ് 2024ല്‍ പുതിയ ഭേദഗതി ആധാരം രജി സ്റ്റര്‍ ചെയ്യണമെങ്കില്‍ നില വിലുള്ള ഉടമസ്ഥരായ യ തീംഖാനയുടെ അറിവോ സമ്മതമോ വാങ്ങണമെന്ന ചട്ടംപോലും പാലിക്കപ്പെട്ടില്ല.
അന്നത്തെ വഖഫ് ബോര്‍ഡിലെ ചില അംഗങ്ങളെയും മുന്‍ ഉദ്യോഗ സ്ഥരെയും കൂട്ടു പിടിച്ചും വിലക്ക് എടുത്തുമാണ് നേ രത്തെ നല്‍കിയ ആധാരം അട്ടിമറിക്കാനുള്ള ശ്രമമാരംഭിച്ചത്.
2020ല്‍ രജിസ്റ്റര്‍ ചെയ്ത ആധാരത്തിലെ ഉടമ്പടികളില്‍ നിന്നും പിന്നോട്ടുപോയി സ്‌കൂളിന്റെ ദൈനംദിന നടത്തിപ്പും മറ്റും മുന്‍ നട ത്തിപ്പുകാര്‍ക്ക് തന്നെ ലഭി ക്കാനുള്ള ഗൂഢാലോചന യായിരുന്നു രണ്ടാമത്തെ ആധാരം.
ഇതിനെതിരെ കാഞ്ഞങ്ങാട് മുസ്ലീം യതീംഖാന കേരളഹൈക്കോടതി, കേരള വഖഫ് ബോര്‍ഡ്, വഖഫ് ട്രിബ്യൂണല്‍, ഹൊസ് ദുര്‍ഗ്ഗ് ഒന്നാം ക്ലാസ് മജിസ് ട്രേറ്റ് കോടതി, സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന വി ദ്യാഭ്യാസ വകുപ്പ് തുടങ്ങി യ ഇടങ്ങളിലൊക്കെ പരാതികള്‍ നല്‍കുകയും വ്യ വഹാരങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെയാണ് ഇ
ക്കൊല്ലം പ്ലസ് വണ്‍ പുതിയ ബാച്ച് കൂടി സംഘടിപ്പിച്ച് കൂടുതല്‍ സാമ്പത്തിക ലാഭം കണ്ടെത്താനുള്ള നീക്കവും ഇവര്‍ നടത്തിയത്. സമുദായത്തിനും യ തീംഖാനയ്ക്കും അവകാശപ്പെട്ട ഇഖ്ബാല്‍ സ്‌കൂ ളും സ്ഥാപനങ്ങളും കൊടുംചതിയിലൂടെ തട്ടിയെടുത്ത് സ്വന്തമാക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ മാ നേജ്മെന്റ് നടത്തിവരുന്നത്. ഇതിനെതിരെ കോടതി നടപടികള്‍ക്ക് പുറമെ സ മൂഹത്തിന്റെയും സമുദായ നേതൃത്വത്തിന്റെയും ഇടപെടലുകള്‍ കൂടി ഉറപ്പ് വ രുത്താനുള്ള ശ്രമങ്ങളും യ തീഖാന സമിതി ആരംഭി ച്ചിട്ടുണ്ട്.
ആയിരക്കണക്കിന് അനാഥ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും മത – ഭൗതി ക വിദ്യാഭ്യാസം ഉറപ്പുവരു ത്തുകയും ചെയ്ത സ്ഥാപനമാണ് കാഞ്ഞങ്ങാട് മു സ്ലീം യതീംഖാന. അതു കൊണ്ട് തന്നെ അനാഥ കുട്ടികള്‍ക്ക് അവകാശപ്പെട്ട പണവും സ്വത്തും സ്ഥാപനവും വീണ്ടെടുക്കാന്‍ ഏതറ്റം വരെ പോകുവാ നും യതീംഖാന കമ്മിറ്റി സന്നദ്ധവുമാണ്.
വാര്‍ത്താസമ്മേളന ത്തില്‍ വെല്‍ഫെയര്‍ കമ്മി റ്റി പ്രസിഡന്റ്‌റ് ബെസ്റ്റോ കുഞ്ഞാമദ്, സി.കെ. റഹ്‌മ ത്തുള്ള, എം.പി. ജാഫര്‍, ആസിഫ് മെട്രോ, ബി.എം. മുഹമ്മദ് കുഞ്ഞി, ഹമീദ് ചേരക്കാടത്ത്, പി.എം. നാസര്‍, എം.പി. നൗഷാദ്, സുറൂര്‍ മൊയ്തു ഹാജി, ബഷീര്‍ ആറങ്ങാടി, പി.എം. ഹസ്സൈനാര്‍, പി.എം. കു ഞ്ഞബ്ദുല്ല ഹാജി, സി.ബി. കരീം, പാലായി കുഞ്ഞ ബ്ദുല്ല, ഉസ്മാന്‍, ഖലീജ് എന്നിവര്‍ സംബന്ധിച്ചു.

 

error: Content is protected !!