കാഞ്ഞങ്ങാട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്ര ധാന്‍ രാജിവെച്ചതോടെ വിദ്യാര്‍ത്ഥി സമരത്തില്‍ നുഴ ഞ്ഞുകയറിയ രാജ്യവിരുദ്ധ ശക്തികള്‍ രാജ്യമെമ്പാടും കലാപം അഴിച്ചു വിടാന്‍ ആഗ്രഹിച്ചവര്‍ നിരാ ശയിലാണെന്ന് ബിജെപി സം സ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ വി.കെ.സജീവന്‍ പറഞ്ഞു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷത്തിന്റെയും നീക്കങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചും നരേന്ദ്ര മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ബിജെപി കാസര്‍കോട് ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥി സമരത്തെ വലിയ സംഘര്‍ഷത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ യാണ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പ്ര ധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന അതിസുരക്ഷാ മേഖലയില്‍ പ്രതിഷേധം സം ഘടിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇതേ തുടര്‍ന്നാണ് ഡല്‍ഹി പോലീസിനും അര്‍ ധസൈനിക വിഭാഗങ്ങള്‍ക്കും ബലംപ്രയോഗിക്കേണ്ടിവന്നത്. ഒരു ഇമെയില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാ നത്തിലാണ് വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ തന്നെ അന്വേഷത്തിന് ഉത്തരവിട്ടതും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതും അല്ലാതെ മാധ്യമങ്ങള്‍ അന്വേഷിച്ച് ക ണ്ടെത്തിയത് അല്ലെന്നും അ ദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി യിലൂടെ പാര്‍ട്ടിയല്ല വലുത്, രാജ്യമാണ് പ്രാധാന്യമെന്ന് ബിജെപി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ഒരുപാട് സമരങ്ങള്‍ നേരിട്ട രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കുറിച്ച് സമരത്തിന്റെ വില പഠിപ്പിക്കാന്‍ എസ്.എഫ്.ഐക്കാര്‍ ഡല്‍ഹിയിലേക്ക് പോകേണ്ടതില്ല. കേരളത്തിലെ പിഎസ്സി നി യമനത്തിതിരെ സമരം ചെയ്താല്‍ മതിയെന്നും സമരത്തിന്റെ പേരില്‍ രാജ്യത്തെ എല്ലാ മാലിന്യങ്ങളും ഡല്‍ഹിയില്‍ വന്ന് അടങ്ങിയിരിക്കുകയാണെന്നും സമരത്തിന് പിന്തു ണക്കാന്‍ ഡല്‍ഹിയിലേക്ക് വ ണ്ടി കയറിയ ഇവിടെത്തെ സ ഖാക്കള്‍ ഡല്‍ഹിയുടെ പാര്‍ലമെന്റിന്റെ ഭംഗി ആശ്വസിക്ക ട്ടെ. ഇന്‍സ്റ്റഗ്രാമില്‍ വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികളുടെ ആകെ ഫോളോവേഴ്സിനേക്കാള്‍ കൂടുതല്‍ കാഴ്ചക്കാരെ നരേന്ദ്ര മോദി തന്റെ രണ്ട് വീഡിയോ കളിലൂടെ നേടി.
ശാസ്ത്രസാങ്കേതിക മേഖലയിലും സാമ്പത്തിക രംഗത്തും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിച്ച പുരോഗതിയാണ് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ചില രാജ്യവിരുദ്ധ ശക്തികളെ പ്രേരിപ്പിക്കുന്നതെന്നും, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അതിനുള്ള ശ്ര മങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ഇ ത്തരം നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസിന് വലിയ രാഷ്ട്രീയ തി രിച്ചടിനേരിടേണ്ടിവരുമെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി അധ്യക്ഷയായി. സം സ്ഥാന കമ്മിറ്റി അംഗങ്ങളായ വി.രവീന്ദ്രന്‍, എ.വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എന്‍. ബാബുരാജ്, മനുലാല്‍ മേലത്ത്, വൈസ് പ്രസിഡന്റുമാരായ എച്ച്. ആര്‍.സുകന്യ, എം.ബല്‍രാജ്, സംസ്ഥാന കൗണ്‍സില്‍ അം ഗങ്ങളായ ശിവകൃഷ്ണ ഭട്ട്, ഹരീഷ് നാരമ്പാടി, മണ്ഡലം പ്രസിഡന്റുമാരായ ടി.വി.ഷിബിന്‍, സാഗര്‍ ചാത്തമത്ത്, എം പ്രദീപ് കൂട്ടക്കനി, ദിലീപ് പള്ളഞ്ചി, ഗുരുപ്രസാദ് പ്രഭു, എം.ഗോപാലകൃഷ്ണ, വിക്രം പൈ എന്നിവര്‍ സംസാരി ച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍ സ്വാഗത വും കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ.പ്രശാന്ത് നന്ദിയും പറഞ്ഞു. നോര്‍ത്ത് കോട്ടച്ചേരിയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
