കെ.വി.നാരായണന്‍ സഹകരണ മേഖലയിലെ സത്യസന്ധതയുടെ പ്രതീകം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി; റോബര്‍ട്ട് ഓവന്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹനായ കാര്‍ഷിക ബാങ്ക് മുന്‍ പ്രസിഡന്റ് കെ.വി.നാരായണനെ ആദരിച്ചു

കാഞ്ഞങ്ങാട്: വര്‍ത്തമാന കാലഘട്ടത്തില്‍ സഹകരണ മേഖലയില്‍ മൂല്യച്യുതിയും, അഴിമതിയും സംഭവിക്കുമ്പോള്‍ അമ്പത് വര്‍ഷക്കാലം ഹൊസ്ദുര്‍ഗ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ പ്രസിഡ ണ്ടായും മറ്റ് സഹകരണ സംഘങ്ങളിലെ അമരത്തും പ്രവര്‍ത്തിച്ച കെ.വി.നാരായണന്‍ അഴിമതിയുടെ കറ പുരളാതെ സഹകരണ മൂല്യങ്ങളും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിച്ച സഹകാരിയാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. അഭിപ്രായപ്പെട്ടു. സഹകരണ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ റോബര്‍ട്ട് ഓവന്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹനായ കെ.വി.നാരായണനെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. ചടങ്ങില്‍ സഹകാരിയും ഉദുമ എം.എല്‍.എ.യുമായ കെ. നീലകണ്ഠന്‍ മുഖ്യാഥിതിയായി പങ്കെടുത്തു. ഹൊസ്ദുര്‍ഗ്ഗ് കാര്‍ഷിക വികസന ബാങ്ക് പ്രസിഡണ്ട് അഡ്വ.പി വി. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സോമ ശേഖര ഷേണി , കെ. സുകുമാരി , കെ.പി.സി.സി. സെക്രട്ടറി ഹക്കിം കുന്നില്‍ ,ഉമേശന്‍ ബേളൂര്‍, നഗരസഭാ കൗണ്‍സിലര്‍ അനില്‍ വാഴുന്നോറടി, വി. കമ്മാരന്‍ , സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ കെ.പി. സതീഷ് ചന്ദ്രന്‍ ,ഡപ്യൂട്ടി രജിസ്ട്രാര്‍ എസ്. കണ്ണന്‍, അസ്സി. രജിസ്ട്രാര്‍ മാരായ സുനില്‍കുമാര്‍ ,ബിന്ദു മോള്‍ , വര്‍ഗ്ഗീസ് എ.സി., ബാങ്ക് ഡയരക്ടര്‍ പി.വി. പുഷ്പജ, എം. ദീലീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാവ് കെ.വി.നാരായണന്‍ മറുപടി പ്രസംഗം നടത്തി.
ബാങ്ക് വൈസ് പ്രസിഡണ്ട് മാത്യൂസ് തെരുവപ്പുഴ സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.പി. അനിതകുമാരി നന്ദിയും പറഞ്ഞു.

 

error: Content is protected !!