കാഞ്ഞങ്ങാട്: ജില്ലാ വടംവലി അസോസിയേഷനും കലിച്ചാനടുക്കം ജി. എച്ച്. എസും
സംയുക്തമായി കലിച്ചാനടുക്കത്ത് അണ്ടര്‍ 13, 15 (ബോയ്‌സ് ആന്റ് ഗേള്‍സ്) വടംവലി ചാമ്പ്യന്‍ഷിപ്പ്
ആവേശമായി. അണ്ടര്‍ 13 ആണ്‍കുട്ടികള്‍ വിഭാഗത്തില്‍ സെന്റ് തോമസ് എച്ച് എസ് തോമാപുരവും
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കുണ്ടംകുഴിയും
അണ്ടര്‍ 15 ആണ്‍കുട്ടികള്‍ വിഭാഗത്തില്‍ ജി എച്ച് എസ് എസ് ബേത്തൂര്‍പാറയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പരപ്പയും വിജയികളായി.അണ്ടര്‍ 13 ആണ്‍കുട്ടികള്‍ വിഭാഗത്തില്‍ ജിഎച്ച്എസ് എസ്പരപ്പയും ജിഎച്ച്എസ് കാലിച്ചാനടുക്കവുംപെണ്‍കുട്ടികള്‍ക്ക് വിഭാഗത്തില്‍ ജിഎച്ച്എസ്എസ് ചായോത്തും ജിഎച്ച്എസ് എസ് പരപ്പയുംഅണ്ടര്‍ 15 ആണ്‍കുട്ടിയുടെ വിഭാഗത്തില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് കുണ്ടംകുഴിയും ജിഎച്ച്എസ്എസ് കുണ്ടംകുഴിയുംപെണ്‍കുട്ടികള്‍ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് കുണ്ടംകുഴിയും ജിഎച്ച്എസ്എസ് ചായ്യോത്തും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.മത്സരങ്ങള്‍ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി പി ഫാറൂഖ് അധ്യക്ഷനായി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ടും വടംവലി അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. പി രഘുനാഥ് മുഖ്യാതിഥിയായി.
എസ് എം സി ചെയര്‍മാന്‍ കെ വി കുഞ്ഞികണ്ണന്‍, മദര്‍ പി ടി എ പ്രസിഡന്റ് അമ്പിളി സജീവന്‍, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി കെ. വസന്തരാജ്, വടംവലി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രതീഷ് വെള്ളച്ചാല്‍, ജോയിന്റ് സെക്രട്ടറി സുനില്‍നോര്‍ത്ത് കോട്ടച്ചേരി, കമ്മറ്റിയംഗം മനോജ് ബാനം, സരോജിനി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
സംഘാടക സമിതി ചെയര്‍മാന്‍ രമ്യ ഹരീഷ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഭാസ്‌കര്‍ മാഷ് നന്ദിയും പറഞ്ഞു.വിജയികള്‍ക്ക് സ്‌കൂള്‍ എച്ച് എം.കെ. സന്തോഷ്‌സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മനോജ് അമ്പലത്തറ, ബാബു കോട്ടപ്പാറ , കെ. എം. റീജു, കൃപേഷ് മണ്ണെട്ട, ഗംഗ കൃപേഷ്,ഷിജിത്ത് മുക്കൂട് എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 400 ഓളം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.
