കാഞ്ഞങ്ങാട് : ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള സംസ്ഥാനതല കൂട്ടായ്മയായ പെയിഡിന്റെ ജില്ലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിനിന് തുടക്കമായി. ആനന്ദാശ്രമം റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ 2026-27 വര്‍ഷത്തെ മെമ്പര്‍ഷിപ്പ് പുസ്തകം പെയ്ഡ് ജില്ലാ പ്രസിഡണ്ട് ടി.മുഹമ്മദ് അസ്ലാമില്‍ നിന്നും ജില്ലാ കോഡിനേറ്റര്‍ സിസ്റ്റര്‍ ജിസ്മരിയ സ്വീകരിച്ചു. സിസ്റ്റര്‍ ഷൈനി-സാവി സ്‌നേഹാലയ ബിരിക്കുളം, സിസ്റ്റര്‍ സൗമ്യ-കാര്‍മല്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ബദിയടുക്ക, സിസ്റ്റര്‍ ഷൈസി- നവജീവന സ്‌പെഷ്യല്‍ സ്‌കൂള്‍ പെര്‍ള, ശാലിനി-ജീവോദയ സ്‌പെഷ്യല്‍ സ്‌കൂള്‍ കാഞ്ഞങ്ങാട്, സിസ്റ്റര്‍ അനറ്റ്- ജ്യോതി ഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ ചിറ്റാരിക്കല്‍, സിസ്റ്റര്‍ ലിറ്റില്‍ ട്രിസ്സ- സെന്റ് ജോസഫ് സ്‌പെഷ്യല്‍ സ്‌കൂള്‍ ചുള്ളിക്കര, ബീന സുകു- റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ കാഞ്ഞങ്ങാട് എന്നിവര്‍ സംസാരിച്ചു. എ.വി.ഹരിപ്രസാദ് റോട്ടറി സ്‌പെഷ്യല്‍ സ്‌കൂള്‍ സ്വാഗതവും, പി.വി. ദേവകി നന്ദിയും പറഞ്ഞു.
