തിരുവനന്തപുരം: സംസ്ഥാന പോലീസില്‍ വ്യാപക സ്ഥലംമാറ്റം. 161 ഡിവൈഎസ്പിമാരെ വിവിധ ജില്ലകളിലേക്കും വിഭാഗങ്ങളിലേക്കും മാറ്റി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഭരണപരമായ പുനഃസംഘടനയുടെ ഭാഗമായാണ് നടപടി. കാഞ്ഞങ്ങാട് എംപി അനില്‍കുമാറും ബേക്കലില്‍ വി കെ വിശ്വംഭരന്‍ നായരുമാണ്പുതിയ ഡിവൈഎസ്പിമാര്‍.മൂസ വള്ളിക്കാടന്‍ കാസര്‍കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി .
സംസ്ഥാനത്തെ വിവിധ ജില്ലകളിലും പ്രത്യേക വിഭാഗങ്ങളിലുമായി 161 ഡിവൈഎസ്പിമാരെ ഉള്‍പ്പെടുത്തി നടത്തിയ ഈ സ്ഥലംമാറ്റം പോലീസിലെ സമീപകാലത്തെ ഏറ്റവും വലിയ ഭരണപരമായ പുനഃക്രമീകരണങ്ങളിലൊന്നാണ്.
കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിയാണ് എംപി അനില്‍കുമാര്‍. വി കെ വിശ്വംഭരന്‍ കുണ്ടംകുഴി സ്വദേശിയാണ്.
