കാഞ്ഞങ്ങാട് : ബി എം എസ് ബസ് ആന്റ് ഹെവി വെഹിക്കിള്‍സ് സംഘ് ഹോസ്ദുര്‍ഗ് താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബി എം എസ് സ്ഥാപന ദിനം ആചരിച്ചു. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ബി എം എസ് ജില്ലാ സെകട്ടറി കെ.വി. ബാബു പതാക ഉയര്‍ത്തി യോഗം ഉദ്ഘാടനം ചെയ്തു. ബി എം എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ പറശ്ശിനി പ്രകാശന് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി അനീഷ്, മേഖലാ സെക്രട്ടറി ഭാസ്കരന് ചെമ്പിലോട്ട്, ജയേഷ് കാരാക്കോട്, ആര് കെ. രാധാകൃഷ്ണന്, മജ്ജ്ജൂ പുല്ലൂര്‍, ശ്യാം പ്രകാശ്, ഷാജി കൊളവയല്‍, സതീഷ് കല്യാണ്‍, പ്രമോദ് കൊളവയല്‍, സുജി മൂവാരിക്കുണ്ട് എന്നിവര്‍ പ്രസംഗിച്ചു.
