കാഞ്ഞങ്ങാട് രാത്രികാല രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:- ദേശീയ മന്ത് രോഗ നിവാരണ പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭയുടെയും ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെയും കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ഗവ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ രാത്രി കാല രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ എം സേതു അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി മുരളീധരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ ശ്രീകുമാര്‍, വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് ജീവനക്കാരായ എം ഗീത, ടി സുമേഷ്, ആനന്ദ് രാമകൃഷ്ണന്‍, കെ ജിസ്ന, എ സുലോചന, ആശാ പ്രവര്‍ത്തക സവിത റാണി എന്നിവര്‍ നേതൃത്വം നല്‍കി. 108 പേരുടെ രക്തസാമ്പിള്‍ ശേഖരിച്ച് മന്ത് രോഗ പരിശോധനക്കയച്ചു. നഗരത്തില്‍ സംഘടിപ്പിച്ച ആരോഗ്യ ബോധവല്‍ക്കരണ പരിപാടിക്ക് ജില്ലാ പ്രാണിജന്യ രോഗ നിയന്ത്രണ ഓഫീസര്‍ കെ.വി. ഗിരീഷ് നേതൃത്വം നല്‍കി.

 

error: Content is protected !!