63 ഗ്രാം എം ഡി എം എ കൈവശം വെച്ച കേസ്: പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും

കാസര്‍കോട്: മാരക മയക്കുമരുന്നായ എം ഡി എം എ അനധികൃതമായി കൈവശം വെച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍: അധികമായി 1 വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. ഉപ്പള മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുല്‍ അസീസ് (29) നെയാണ് കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ആര്‍.വിനായക റാവു ശിക്ഷിച്ചത്. 2024 മാര്‍ച്ച് 9-ന് വൈകിട്ട് 7.25ഓടെ കുഞ്ചത്തൂര്‍ ഗ്രാമത്തില്‍ വെച്ചാണ് അബ്ദുല്‍ അസീസിനെ 63 ഗ്രാം എം ഡി എം എ സഹിതം മഞ്ചേശ്വരം പോലീസ് പിടികൂടിയത്. വില്‍പ്പനയ്ക്കായി മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന ടോംസണ്‍ പി. ജോസഫാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ ഇ. അനൂപ് കുമാറാണ്.
പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസീക്യൂട്ടര്‍ അഡ്വ. പി. വേണുഗോപാലന്‍ ഹാജരായി.

 

error: Content is protected !!